പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കരുവണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ പാലേരി സ്വദേശിയായ യുവതി മരണപ്പെട്ടു. പാലേരി ചരത്തിപ്പാറ അനീഷിന്റെ ഭാര്യ രമ്യ (33)ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ് അനീഷ് പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം നടന്നത്.
കോഴിക്കോട് ഭാഗത്ത് നിന്നും വരുകയായിരുന്ന പുലരി ബസ്സിനു പുറകില്‍ വന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാനിനോട് തട്ടി സ്‌കൂട്ടര്‍ യാത്രക്കാരി ബസ്സിനടിയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മക്കൾ ആദിദേവ് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ), ദേവദത്ത് (വിദ്യാർത്ഥി പടത്തു കടവ് ഹോളീ ഫാമിലി യു.പി സ്കൂൾ ),
അച്ഛന്‍ ബാലന്‍(കൂട്ടാലിട). അമ്മ പരേതയായ ജാനു.സഹോദരങ്ങള്‍ സൗമ്യ, ഉണ്ണി.
Car accident in Perampra Karuvannur; The injured woman died