Jan 27, 2024 02:29 PM

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചന്‍ നവംബര്‍ 11 ന് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ ആത്മഹത്യ മുന്നറിയിപ്പ് നോട്ടീസ് എഴുതി കൊടുത്തത് ദീപിക ലേഖകന്‍ ആണെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി.

ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ദീപിക ലേഖകന്റെ കൈയ്യക്ഷരവും ജോസഫ് നല്‍കിയ നോട്ടീസിലെ കയ്യക്ഷരവും ശാസ്ത്രീയമായി പരിശോധിക്കണമെന്നും ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗവും കോണ്‍ഗ്രസ് നേതാവുമായ ജിതേഷ് മുതുകാട് ആവശ്യപ്പെട്ടു.

ദീപിക ലേഖകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കേസെടുത്ത് ശിക്ഷിക്കണം. മറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ അദ്ദേഹം പ്രസിഡന്റ്  സ്ഥാനം രാജി വെച്ച് ലേഖകനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സമൂഹത്തോടും മാപ്പ് പറയണമെന്നും ജിതേഷ് ആവശ്യപ്പെട്ടു.

ജനുവരി 22 നു പ്രസിഡന്റിന്റെ ലെറ്റര്‍ ഹെഡ് നല്‍കി വയനാട് ബദല്‍ റോഡ് ഭൂ പരിശോധനക്ക് വാര്‍ത്താ ലേഖകരെ ക്ഷണിക്കാന്‍ ദീപിക ലേഖകനെ കൊണ്ട് പ്രസിഡന്റ്  കെ. സുനില്‍ കത്ത് എഴുതിച്ചിരുന്നു. ഇതും, ജോസഫ് സെക്രട്ടറിക്ക് നല്‍കിയ നോട്ടീസും പരിശോധിച്ചാല്‍ സത്യം പുറത്തു വരുമെന്നും ജിതേഷ് മുതുകാട് പറഞ്ഞു.

Handwriting should be checked, if guilty should be punished; Jitesh Mutukad

Next TV

GCC News