പേരാമ്പ്ര : വാളൂരില്‍ ഭര്‍ത്തൃമതിയായ യുവതിയെ കൊന്നത് അതിക്രൂരമായി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന്‍ (49) മായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു.
പ്രതിയെ കൊണ്ടോട്ടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ പൊലീസ് മോഷണം നടത്തിയ ആഭരണങ്ങള്‍ വീണ്ടെക്കുന്നതിനായി പ്രതിയുമായി കൊണ്ടോട്ടിയില്‍ തെളിവെടുപ്പ് നടത്തുകയാണ്. സഹായിയെ പിടി കൂടിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി 58 ഓളം കേസുകള്‍ കൊടും ക്രിമിനലായ ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്ന് മോഷണം നടത്തിയ ബൈക്കുമായാണ് ഇയാള്‍ കൃത്യം നിര്‍വ്വഹിച്ചത്.
മലബാറിലെ ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങളില്‍ കറങ്ങി പിടിച്ചുപറി നടത്തലാണ് ഇയാളുടെ പ്രധാന തൊഴില്‍. നിരവധി തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. മുക്കത്ത് മോഷണത്തിനിടെ ബലാത്സംഘവും നടത്തിതെയങ്കിലും അവിടെ ഇര കൊലചെയ്യപ്പെടാതെ രക്ഷപ്പെടുകയായിരുന്നു.
മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരിശല വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് മതില്‍ പൊളിച്ച് മോഷണം നടത്തി സമീപത്തെ വീട്ടില്‍ നിന്ന് ഹെല്‍മറ്റും മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്.
ആളൊഴിഞ്ഞ വഴികളില്‍ സ്ത്രീകളെ ലക്ഷ്യം വെച്ച് കറുങ്ങുന്ന ഇയാള്‍ വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്ക് നിര്‍ത്തി നില്‍ക്കുന്ന സമയത്താണ് ഒരു യുവതി ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ഇയാളുടെ ശ്രദ്ധയില്‍ പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയല്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടത്ത് യുവതിക്കരികില്‍ എത്തുകയായിരുന്നു.
മുളിയങ്ങീിലേക്കാണെങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച യുവതി ഇയാളുടെ പുകറില്‍ കയറുന്നത്. യുവതിയെ കാണാതായ ദിവസം ഒരു യുവാവിന്റെ പിന്നില്‍ അകലം പാലിച്ചിരുന്ന് യുവതി പോവുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞിരുന്നു.
യുവതിയമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്‌സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി ഇറങ്ങി. ബൈക്കില്‍ നിന്ന യുവതിയൂ ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ബലം പിടുത്തത്തിനിടയില്‍ നിലത്ത് വീണ യുവതിയെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടി നിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. മാലയും മോതിരവും പാദസരവും കൈക്കലാക്കിയ മുജീബ് അരഞ്ഞാണമുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി ചുരിദാര്‍ അഴിച്ച് നോക്കിയെങ്കിലും അരഞ്ഞാണമില്ലായിരുന്നു.
അതാണ് അര്‍ദ്ധനഗ്നയായി മൃതദേഹംകാണപ്പെട്ടത് എന്ന് കരുതുന്നു. തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ജിവൈഎസ്പി കെ.എം. ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം.എ. സേന്താഷിന്റെ നേതൃത്വത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരില്‍ എത്തിയപ്പോഴാണ് ബൈക്ക് കോഷണം പോയതാണന്ന് അറിയുന്നത്. തുടര്‍ന്ന് വിവിധ സ്‌റ്റേഷനുകളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലും മുജീബിന്റെ മൂന്‍കാല കേസുകളുടെയും പശ്ചാത്തലത്തില്‍ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മല്‍പിടുത്തത്തിനിടെ പേരാമ്പ്ര പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാറിന്റെ കൈക്ക് കുത്തേറ്റിട്ടുണ്ട്.
കൊണ്ടോട്ടിയിൽ ഇയാൾ ആഭരണങ്ങൾ വിൽക്കാൻ ഏല്പിച്ച ആളെ കണ്ടെത്തിയ പൊലീസ് അയാളുമായി ജ്വല്ലറിയിൽ എത്തി അനുവിൻ്റെ സ്വർണ്ണാഭരണങ്ങൾ കസ്റ്റഡിയിൽ എടുത്തു. തെളിവെടുപ്പിന് ശേഷം ഇന്ന് വൈകിട്ടോടെ പേരാമ്പ്രയില്‍ എത്തിക്കുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Valur Murder; The killing of the young woman was brutal