---
title: "പി.കെ കുഞ്ഞച്ചന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "PK Kunjachan's death anniversary was observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212737/pk-kunjachans-death-anniversary-was-observed-at-perambra"
published_at: "2024-06-17T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ff51f7a6bf_1_anusmaram.jpg"
keywords: []
---

# പി.കെ കുഞ്ഞച്ചന്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:**  പേരാമ്പ്ര: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.കെ കുഞ്ഞച്ചന്റെ 33-ാം ചരമവാ ര്‍ഷിക ദിനം പേരാമ്പ്രയില്‍ ആചരിച്ചു.

## Article Content

 പേരാമ്പ്ര: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കര്‍ഷകതൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.കെ കുഞ്ഞച്ചന്റെ 33-ാം ചരമവാ ര്‍ഷിക ദിനം പേരാമ്പ്രയില്‍ ആചരിച്ചു.

കെഎസ്‌കെടിയു പേരാമ്പ്ര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗവും പഠന ക്ലാസും ജില്ലാ പ്രസിഡന്റ് ആര്‍.പി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.

കെ.എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ പ്രസിഡന്റ് മേയലാട്ട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ ബാലകൃഷ്ണന്‍, സി.എം ബാബു, പി. പ്രസന്ന എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212737/pk-kunjachans-death-anniversary-was-observed-at-perambra)