Featured

കീഴലത്ത് കുഞ്ഞിരാമന്റെ കൃഷിയിടത്തിലെ ഭീമന്‍ കപ്പ കൗതുകമായി

News |
Jan 14, 2025 11:38 AM

പേരാമ്പ്ര : പേരാമ്പ്ര കര്‍ഷക ശ്രേഷ്ഠനായ കീഴലത്ത് കുഞ്ഞിരാമന്റെ കൃഷിയടത്തിലെ ഭീമന്‍ കപ്പ കൗതുകമായി. 2 മീറ്ററോളം നീളമുള്ള കപ്പയാണ് ഇവിടെ വിളവെടുത്തത്. മികച്ച കര്‍ഷകനായ കുഞ്ഞിരാമന്‍ തന്റെ കൃഷിയിടത്തിലും നേഴ്‌സറിയിലുമായി വിവിധ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച വ്യക്തിയാണ്.

സര്‍ക്കാരിന്റെ കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും പരീക്ഷണ കൃഷിക്കായി ലഭിച്ച ശ്രീപവിത്രം ഇനത്തില്‍ പെട്ട കപ്പ ചെടിയിലാണ് 27 കിലോഗ്രാം തൂക്കമുള്ള ഒറ്റ കപ്പ ലഭിച്ചത്. രണ്ട് ആളുകള്‍ ചേര്‍ന്നാണ് കപ്പ വീട്ടുമുറ്റത്ത് എത്തിച്ചത്.

ഭീമന്‍ കപ്പയെ കുറിച്ച് അറിഞ്ഞ് നിരവധി ആളുകളാണ് ഇവിടെ എത്തി കൊണ്ടിരിക്കുന്നത്. കപ്പയെ കുറിച്ച് കൂടതലായി പഠിക്കാനായി സി ടിസിആര്‍എയിലെയും പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ തോട്ടത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ കുഞ്ഞിരാമന്റെ വീട്ടില്‍ എത്തും



The giant kappa on Kunhirama's farm in Keezhalam is a curiosity

Next TV

Top Stories