മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടാക്‌സി സ്റ്റാന്റ് ഓട്ടോ - ടാക്‌സികള്‍ക്ക് വിട്ടുനല്‍കണമെന്നാ ആവശ്യം ഉന്നയിച്ച് എസ്ടിയു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ 2014-2015 ലെ പ്രാദേശിക വികസന ഫണ്ടും, രണ്ടാം ഘട്ടത്തില്‍ 2019 ല്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ടാക്‌സി സ്റ്റാന്റ്.
ടൗണിലെ നെല്യാടി റോഡില്‍ നിര്‍മ്മിച്ച ടാക്‌സി സ്റ്റാന്റ് പൂര്‍ണ്ണമായും ഓട്ടോ-ടാക്‌സി ജീപ്പുകള്‍ക്ക് പാര്‍ക്കിംങ്ങിനും സര്‍വ്വീസ് നടത്തുന്നതിനും വിട്ടുനല്‍കാന്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് മോട്ടോര്‍ വര്‍ക്കേഴ്സ് യൂനിയന്‍ എസ്ടിയു മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അധികൃതരോടാവശ്യപ്പെട്ടു.

പ്രസ്തുത സ്റ്റാന്റില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ പച്ചക്കറി സ്റ്റാള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്ര മണ്ഡലം എസ്ടിയു പ്രസിഡന്റ് പി.കെ റഹീം ഉദ്ഘാടനം ചെയ്തു. കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എം.എം അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, കെ.കെ ഹംസ, വി.എം അസ്സൈനാര്‍, കെ. മുഹമ്മദ്, അഷറഫ് ജനകീയ മുക്ക്, ഉമ്മര്‍ കീഴ്പ്പയ്യൂര്‍, സി.എം ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എസ്ടിയു പഞ്ചായത്ത് ഭാരവാഹികളായി മുജീബ് കോമത്ത് പ്രസിഡന്റ്, സി.കെ ബഷീര്‍, പി.കെ അമീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റ്, ഐ.ടി മജീദ് ജനറല്‍ സെക്രട്ടറി, വഹാബ് മാവുള്ളകണ്ടി, കെ.കെ റഹിം എന്നിവര്‍ ജോ: സെക്രട്ടറി, മൊയ്തീന്‍ ഒളോറ ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.
Mappayyur taxi stand to be given over to auto-taxis; STU