---
title: " സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി"
english_title: "The passing out parade of the student police cadets has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271931/the-passing-out-parade-of-the-student-police-cadets-has-been-completed"
published_at: "2025-02-21T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b894cf4825e_passing.jpg"
keywords: []
---

#  സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി

> **Lead Summary:** **പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 13-ാം മത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി. സ്‌കൂള്‍ മൈതാനിയില്‍ നടന്ന പാസിങ് പരേഡില്‍ പേരാമ്പ്ര സബ് ഡിവിഷണല്‍ ഡിവൈഎസ്പി വി.വി ലതീഷ് അഭിവാദ്യം സ്വീകരിച്ചു.

## Article Content

**പേരാമ്പ്ര** : വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ 13-ാം മത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയായി. സ്‌കൂള്‍ മൈതാനിയില്‍ നടന്ന പാസിങ് പരേഡില്‍ പേരാമ്പ്ര സബ് ഡിവിഷണല്‍ ഡിവൈഎസ്പി വി.വി ലതീഷ് അഭിവാദ്യം സ്വീകരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, പേരാമ്പ്ര സ്റ്റേഷന്‍ എസ്എച്ച്ഒ പി ജംഷീദ് എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുത്തു. പരേഡ് കമാന്റര്‍ എസ്.ജെ കൃഷ്ണപ്രിയ, പരേഡ് കമാന്റര്‍ ഇന്‍ സെക്കന്റ് വി ഹരിനന്ദന എന്നിവര്‍ പരേഡ് നയിച്ചു. മികച്ച കേഡറ്റുകളായി എസ് സംഹിത, എം.കെ അഭിഷേക്, ആന്‍മിയ ജയന്‍, പി അഭിനവ് എന്നിവരെ തെരഞ്ഞെടുത്തു.

ചടങ്ങില്‍ ബ്ലോക്ക് അംഗം വഹീദ പറേമ്മല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി അശോകള്‍, കെ.ഇ ഇസ്മയില്‍, എംപിടിഎ പ്രസിഡണ്ട് ഫൈജ ഇസ്മയില്‍, പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത, പ്രധാനധ്യാപകന്‍ വി അനില്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി യൂസഫ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, വി സാബു, കെ ചന്ദ്രന്‍, വിനില ദിനേശ്, ഷിജി ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271931/the-passing-out-parade-of-the-student-police-cadets-has-been-completed)