പേരാമ്പ്ര: കേരള കോണ്‍ഗ്രസ് (ജെ) പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കോണിക്കുതാഴെ കെ.ടി രാമചന്ദ്രന്‍ (63) അന്തരിച്ചു. സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കെ.ടി. ശങ്കരന്‍ നായരുടെയും അമ്മാളു അമ്മയുടെയും മകനാണ്.

അക്ഷര, ന്യൂ പാട്യംസ് കോളജുകളുടെ മാനേജരായിരുന്നു. ദീര്‍ഘകാലം വിവിധ പാരലല്‍ കോളജുകളില്‍ അധ്യാപകനായിരുന്നു. കല്ലോട് വയങ്ങോട്ടുമ്മല്‍ പരദേവതാ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി , വീനസ് തിയേറ്റേഴ്‌സ് അംഗം, സ്‌നേഹ റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ നളിനി (പേരാമ്പ്ര സീഡ് ഫാം). മകള്‍ ആദിത്യ. മരുമകന്‍ ശരത് (കിഴക്കന്‍ പേരാമ്പ്ര ). സഹോദരങ്ങള്‍ കമല, ശിവദാസ്, ഗീത, സുരേഷ് (കെ.ടി കാറ്ററിംഗ്), പരേതയായ ബിന്ദു.
Kerala Congress leader KT Ramachandran passed away