ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കണ്ടീതാഴ പൈതോത്ത് പരദേവതാ ക്ഷേത്ര മഹോത്സവം വിവിധ പരിപാടികളോടെ മാര്‍ച്ച് 28,29 തിയ്യതികളില്‍ നടക്കുന്നു. ഇതോടനുബന്ധിച്ച് പ്രദക്ഷിണപാത സമര്‍പ്പണവും സാസ്‌കാരിക സദസ്സും നടത്തുന്നു.

മാര്‍ച്ച് 29 ന് ഗണപതിഹോമം, അന്നദാനം, ഇളനീര്‍ക്കുല വരവ്, പരദേവത, ഗുളികന്‍, കരിയാത്തന്‍, വെള്ളാട്ടങ്ങളും രാത്രി 1 മണി മുതല്‍ മൂന്ന് തിറകളും നടക്കുന്നു.
29 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രദക്ഷിണ പാത സമര്‍പ്പണവും , ആദരിക്കല്‍ ചടങ്ങും, ആധ്യാത്മിക പ്രഭാഷണവും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് അഡ്വ: സി.കെ വിനോദന്‍ സാസ്‌കാരിക പ്രഭാഷണവും നടത്തുന്നു.
Paithoth Paradevata Temple Thira Mahotsavam and Pradakshina Path Dedication