പേരാമ്പ്ര: കൂട്ടാലിട സ്വദേശിയായ കെഎസ്ഇബി റിട്ട: ഓവര്‍സിയറെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടാലിട വടക്കേ കൊഴകോട്ട് വിശ്വനാഥന്‍ (61) ആണ് പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തിന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിക്ക് പോകുകയാണെന്നും പറഞ്ഞു ഇന്നലെ ഉച്ചക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം രാത്രി വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നു ബന്ധുക്കളും പേരാമ്പ്ര പൊലീസും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കണ്ടെത്തിയത്.
കെഎസ്ഇബി തൊട്ടില്‍പ്പാലം സെക്ഷനില്‍ നിന്നും 2020 ആണ് ഓവര്‍സിയര്‍ ആയി വിരമിച്ചത്. ഭാര്യ ലത (മലയാള ചന്ദ്രിക എല്‍.പി സ്‌കൂള്‍. കോളിക്കടവ്). മക്കള്‍ആനന്ദ് വിശ്വനാഥ്(അധ്യാപകന്‍, സിബി എച്ച്.എസ്സ്.എസ്സ് വള്ളികുന്ന് ), അഭിനന്ദ് വിശ്വനാഥ്. സഹോദരങ്ങള്‍ പ്രഭാകരന്‍, ഇന്ദിര, സുഭാഷിണി(എടച്ചേരി) പരേതനായ ദിനകരന്‍. മൃതദേഹം ഇന്‍ക്യുസ്റ്റിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
Kootalida native found dead in private lodge in Perambra