പാലേരി : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. സദാനന്ദന്റെ 9-ാം ചരമവാര്‍ഷികം ആചരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും ഓര്‍മ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് കടിയങ്ങാട് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

അനുസ്മരണ സമ്മേളനം എന്‍എസ്‌യു ദേശീയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കെ സദാനന്ദനെ പോലെയുള്ളവരെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ഇ.വി രാമചന്ദ്രന്‍, കെ.കെ. വിനോദന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി വിജയന്‍, ഗ്രാമ പഞ്ചായത്ത് അംഗം പാളയാട്ട് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ ലിജു നന്ദിയും പറഞ്ഞു.
പുഷ്പാര്‍ച്ചനക്ക് ഡിസിസി സെക്രട്ടറി പി.കെ. രാഗേഷ്, കെ.വി. രാഘവന്‍, പി.ടി. വിജയന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഷൈലജ ചെറുവോട്ട്, ഹരീന്ദ്രന്‍ വാഴയില്‍, കെ.ടി രവിന്ദ്രന്‍, കെ.കെ. സുരേന്ദ്രന്‍, സി.എം പ്രജീഷ്, പ്രമോദ് പാലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
K. Sadanandan's death anniversary observed at paleri