മുയിപ്പോത്ത്: ബിജെപി നേതാവ് മുയിപ്പോത്ത് പടിഞ്ഞാറക്കരയിലെ കച്ചേരി പറമ്പത്ത് താഴ കെ.പി.ടി വത്സലന്‍ (63) അന്തരിച്ചു.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ബിജെപി എസ് സി മോര്‍ച്ച ജില്ല സെക്രട്ടറി, എസ്‌സി മോര്‍ച്ച പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്, നീറ്റുതുരുത്തി ഭഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി, വാര്‍ഡ് വികസന സമിതി അംഗം, കരുവോട് ചിറ പാട ശേഖര സമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടു വളപ്പില്‍.
ഭാര്യ വത്സല. മക്കള്‍ നിമിഷ, നിമേഷ്. മരുമകന്‍ ബിജു (കുരുടിമുക്ക്). സഹോദരങ്ങള്‍ കെ.പി.ടി ബാലന്‍ (മുതുകാട്), ശാന്ത (പെരുവണ്ണാമൂഴി), പരേതനായ ഗോവിന്ദന്‍.
BJP leader K.P.T. Vatsalan muyipoth passed away