---
title: "കുറ്റ്യാടി രാസലഹരി പീഡനകേസ്; പ്രതി അജ്‌നാസിനെതിരെ വീണ്ടും പോക്‌സോ കേസ്"
english_title: "Kuttiyadi drug abuse case; POCSO case filed again against accused Ajinas"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296970/kuttiyadi-drug-abuse-case-pocso-case-filed-again-against-accused-ajinas"
published_at: "2025-06-18T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685296287cec0_ajanas.jpg"
keywords: []
---

# കുറ്റ്യാടി രാസലഹരി പീഡനകേസ്; പ്രതി അജ്‌നാസിനെതിരെ വീണ്ടും പോക്‌സോ കേസ്

> **Lead Summary:** **കുറ്റ്യാടി: **എംഡിഎംഎയെന്ന മാരക രാസലഹരി കച്ചവടക്കാര്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റ്യാടിയില്‍ നിന്ന് പുറത്ത് വരുന്നത്. ഇരകള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണെന്നതും കെണി ഒരുക്കിയത് യുവ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം ഏറ്റുന്നു.

## Article Content

**കുറ്റ്യാടി: **എംഡിഎംഎയെന്ന മാരക രാസലഹരി കച്ചവടക്കാര്‍ നടത്തിയ ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറ്റ്യാടിയില്‍ നിന്ന് പുറത്ത് വരുന്നത്. ഇരകള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണെന്നതും കെണി ഒരുക്കിയത് യുവ ദമ്പതികള്‍ ഉള്‍പ്പെടെയുള്ള സംഘമാണെന്നതും പ്രശ്‌നത്തിന്റെ ഗൗരവം ഏറ്റുന്നു.

ഒടുവില്‍ തെളിവുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ദുരനുഭവം തുറന്ന് പറയാന്‍ പൊലീസിന് മുന്നിലെത്തി. ലഹരി നല്‍കി ലൈംഗിക ചൂഷണം നടത്തിയ കേസില്‍ പ്രതിയായ അജ്‌നാസിനെതിരെ ഇതോടെ വീണ്ടും ഒരു പോക്‌സോ കേസ് കുറ്റ്യാടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.

കുറ്റ്യാടി രാസലഹരി പീഡനകേസിലെ പ്രതി അജ്‌നാസ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും ലൈംഗികപീഡനത്തിന് ഇരയാക്കിയതായാണ് പുതിയ കേസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതി അജ്‌നാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ പതിനേഴുകാരനെ എംഡിഎംഎ നല്‍കി അജ്‌നാസും ഭാര്യയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരനൊപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരിയെയും അജ്‌നാസ് പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഭാര്യയുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പ്രതി അജ്‌നാസ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടി ഈ കാര്യം നേരത്തെ തന്നെ പൊലീസില്‍ മൊഴിയായി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും മൊഴിനല്കിയതോടെയാണ് പ്രതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടെ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇനിയും നിരവധി പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. അവരുടെ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

നിലവില്‍ ആദ്യ പോക്സോ കേസില്‍ ഒന്നാം പ്രതിയായ കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസും രണ്ടാം പ്രതിയായ ഭാര്യ മിസ്രിയും റിമാന്റിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296970/kuttiyadi-drug-abuse-case-pocso-case-filed-again-against-accused-ajinas)