പേരാമ്പ്ര: മേപ്പയ്യൂര്‍ വീടിനോടനുബന്ധിച്ചുള്ള വിറകുപുരക്ക് തീ പിടിച്ചു. അടുപ്പില്‍ നിന്ന് തീ പടര്‍ന്നാണ് തീ പിടിച്ചത്.
10ാം വാര്‍ഡില്‍ ചാവട്ടു പള്ളിതാഴെ എം.കെ ഹൗസില്‍ അബ്ദുറഹിമാന്റെ വീടിനോടനുബന്ധിച്ചുള്ള വിറകുപുരയ്ക്കാണ് തീ പിടിച്ചത്.

തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ കൂരയും അതിനകത്തുണ്ടായിരുന്ന വിറകും ഭാഗികമായി കത്തിനശിച്ചു. വിവരം ലഭിച്ചതിനേ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപന്റെ നേതൃത്ത്വത്തിലുള്ള രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.
എസ്എഫ്ആര്‍ഒ ബൈജു നിഗേഷ്‌കുമാര്‍, എഫ്ആര്‍ഒ മാരായ ശ്രീകാന്ത്, ധീരജ്ലാല്‍, സനല്‍ രാജ്, ബബീഷ്, ജിനേഷ് ,ഹൃദിന്‍, രജീഷ്, ആരാധ്കുമാര്‍ എച്ച്ജി മാരായ രാജീവന്‍, മുരളീധരന്‍ തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Fire breaks out in woodshed attached to house in Meppayyur