പേരാമ്പ്ര: മലയാള നോവലിസ്റ്റും, കഥാകൃത്തും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി പേരാമ്പ്ര ഉപജില്ല സമിതി പഞ്ചായത്ത് ഹാളിലാണ് ബഷീര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.

ഉപജില്ലയിലെ സ്‌കൂളില്‍ നിന്ന് നിരവധി അധ്യാപരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കഥാലോകം ചര്‍ച്ച ചെയ്ത് പേരാമ്പ്രയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കൃതികളും കഥാപാത്രങ്ങളും ബഷീറിയന്‍ ദര്‍ശനങ്ങളും സഹിത്യ സല്ലാപത്തില്‍ വിഷയമായി. എഴുത്തുകാരന്‍ ഡോ: കെ.എം. നസീര്‍ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാരംഗം കോഡിനേറ്റര്‍ വി.എം. അഷറഫ്, ജില്ലാ പ്രതിനിധി ബി.ബി.ബിനീഷ്, ബി.ആര്‍.സി.ട്രയിനര്‍ ടി.കെ.നൗഷാദ്, ജി.എസ്.സുജിന തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളായ മാളവിക മോഹന്‍, മിത്ര കിനാത്തില്‍ സാഹിത്യ സല്ലാപവും നടത്തി.
Basheer's story re-read in literary chat atperambra