---
title: "കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കഞ്ഞിവെച്ച് പ്രതിഷേധിച്ചു"
english_title: "The Koothali constituency Congress committee staged a protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94548/the-koothali-constituency-congress-committee-staged-a-protest"
published_at: "2023-02-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddfa04e49ed_1_kanji.jpg"
keywords: []
---

# കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കഞ്ഞിവെച്ച് പ്രതിഷേധിച്ചു

> **Lead Summary:** ** കൂത്താളി **: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കഞ്ഞിവെച്ച് പ്രതിഷേധിച്ചു.

## Article Content

** കൂത്താളി **: കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കഞ്ഞിവെച്ച് പ്രതിഷേധിച്ചു.

കെപിസിസി ആഹ്വാന പ്രകാരം റേഷന്‍ കടയിലൂടെ പുഴുക്കലരി വിതരണം ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.

കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു.

ഉമ്മര്‍ തണ്ടോറ, പി.സി രാധാകൃഷ്ണന്‍, രാജന്‍ കെ പുതിയേടത്ത്, പി. മോഹനന്‍, എ.കെ. ചന്ദ്രന്‍, ശ്രീവിലാസ് വിനോയ്, ഷിജു പുല്ലിയോട്ട്, കെ. രാഗിത, പ്രസി ആര്‍പ്പംകുന്നത്ത്, പി.വി. ജിനീഷ്, പി.വി ലക്ഷ്മിക്കുട്ടി അമ്മ, സി.എം. നാരായണന്‍, കെ.കെ കമല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94548/the-koothali-constituency-congress-committee-staged-a-protest)