---
title: "വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു "
english_title: "A palm tree caught fire at Vallyakode Karuvallikunn"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198419/a-palm-tree-caught-fire-at-vallyakode-karuvallikunn"
published_at: "2024-04-12T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618f6a43bb2a_1_thee.jpg"
keywords: []
---

# വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു 

> **Lead Summary:** **പേരാമ്പ്ര**: വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു. തയ്യുള്ളതില്‍ സുരേഷിന്റെ പറമ്പിലെ കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നും പന മരത്തിലോക്ക് തീ പടരുകയായിരുന്നു.

## Article Content

**പേരാമ്പ്ര**: വാല്ല്യക്കോട് കരുവള്ളികുന്നില്‍ പന മരത്തിന് തീ പിടിച്ചു. തയ്യുള്ളതില്‍ സുരേഷിന്റെ പറമ്പിലെ കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നും പന മരത്തിലോക്ക് തീ പടരുകയായിരുന്നു.

സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. ഉടന്‍തന്നെ പേരാമ്പ്ര അഗ്നി രക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

റോഡില്‍ നിന്നും വളരെ അകലത്തിലായതിനാല്‍ സേന വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. പേരാമ്പ്ര ഫയര്‍‌സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് അംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198419/a-palm-tree-caught-fire-at-vallyakode-karuvallikunn)