കോഴിക്കോട്: ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ് അംബാസിഡറുമായ കല്യാണി പ്രീയദര്‍ശന്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ് വൈറ്റ് ചോക്ലേറ്റ് ഐസ്‌ക്രീം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഉത്പന്നമാണ് വെസ്റ്റ. മറ്റെല്ലാ ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി ശുദ്ധമായ പാലില്‍ നിന്നാണ് ഈ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് വെസ്റ്റ ഐസ്‌ക്രീം മാനേജിങ് ഡയറക്ടര്‍ എം പി ജാക്‌സണ്‍ പറഞ്ഞു. 15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റര്‍ പാക്കറ്റ് വെസ്റ്റ ഐസ്‌ക്രീം ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ സ്റ്റിക്കുകള്‍, കോണ്‍, സണ്‍ഡേ, ഫണ്ട, ബള്‍ക്ക് പായ്ക്കറ്റ്, കസാറ്റ, സിപ്പ്-അപ്പുകള്‍ തുടങ്ങിയ വൈവിധ്യമായ ഐസ്‌ക്രീം രുചികളിലും വെസ്റ്റ ഇപ്പോള്‍ വിപണികളില്‍ ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തളിയത്ത്, തൃശ്ശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. വര്‍ദ്ധിച്ചു വരുന്ന ഉപഭോക്താക്കളുടെ ആവശ്യപ്രകാരം യൂണിറ്റുകള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്ന് വെസ്റ്റ ഐസ്‌ക്രീം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു.
പുതുമയും ഗുണനിലവാരവും ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കെ.എസ്.ഇ. പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പാലുല്‍പ്പന്നങ്ങള്‍ ആണ് കെ.എസ്.ഇ തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തീറ്റകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ കന്നുകാലികളില്‍ നിന്നും ഗുണമേന്മയുള്ളതും രുചികരവുമായ പാല്‍ ലഭ്യമാകുന്നു. ഈ പാല്‍ കമ്പനി തന്നെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുകയും വെസ്റ്റ ഉള്‍പ്പെടെയുള്ള കേരളത്തിലെ മികച്ച പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
വെസ്റ്റ ബ്രാന്‍ഡുകളുടെതായി ഉപഭോകതാക്കള്‍ക്ക് ലഭിക്കുന്ന ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള എല്ലാ പാലുല്‍പ്പന്നങ്ങളും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പാലില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലും വ്യാപിച്ചു കിടക്കുന്ന കെ എസ് ഇ കാലിത്തീറ്റ കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
വെസ്റ്റ ഐസ്‌ക്രീം ഡയറക്ടര്‍ ഡോണി അക്കരക്കാരന്‍ ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എന്‍ സെന്തില്‍ കുമാര്‍, ജനറല്‍ മാനേജര്‍ അനില്‍ എം, സെയില്‍സ് ഹെഡ് രതീഷ് ചന്ദ്രന്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Kalyani Priyadarshan launched Vesta's new white chocolate ice cream