ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ യു.സി ബാലകൃഷ്ണന്‍ അന്തരിച്ചു

ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ യു.സി ബാലകൃഷ്ണന്‍ അന്തരിച്ചു
Aug 2, 2024 01:14 PM | By SUBITHA ANIL

 പേരാമ്പ്ര: ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്നുംചാലില്‍ യു സി ബാലകൃഷ്ണന്‍ (72) അന്തരിച്ചു.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പേരാമ്പ്രയില്‍.

ദേശാഭിമാനിയുടെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. 1981 ഫെബ്രുവരിയില്‍ പ്രൂഫ് റീഡറായാണ് ജോലിയില്‍ പ്രവേശിച്ചത്. കോഴിക്കോട് സീനിയര്‍ ന്യൂസ് എഡിറ്ററായിരിക്കെ 2012 നവംബര്‍ 30ന് വിരമിച്ചു.

സിപിഐ എം ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കെഎസ്വൈഎഫിന്റെയും ഡിവൈഎഫ്‌ഐയുടെയും പേരാമ്പ്ര പഞ്ചായത്ത് ഭാരവാഹി, കര്‍ഷകസംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പുറ്റംപൊയില്‍ റെഡ് സ്റ്റാര്‍ തിയറ്റേഴ്സ് സ്ഥാപക സെക്രട്ടറിയാണ്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകനുമായിരുന്നു. അടിയന്തരാവസ്ഥകാലത്ത് സി കെ ജി സ്മാരക ഗവ. കോളേജ് എന്‍എസ്എസ് ക്യാമ്പില്‍നിന്നും വീടുവളഞ്ഞ് പിടിച്ചുകൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു. എസ്എസ്എല്‍സിക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് കാരണം അഞ്ചുവര്‍ഷം ഉപരിപഠനം മുടങ്ങി. ഇക്കാലത്ത് റേഷന്‍ കടയില്‍ ജോലി നോക്കി. പിന്നീട് പേരാമ്പ്രയില്‍ സി കെ ജി കോളേജ് തുടങ്ങിയപ്പോള്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു.

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബിരുദം. ഗുരുവായൂരപ്പന്‍ കോളേജ് യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കുറച്ചുകാലം പാരലല്‍ കോളേജ് അധ്യാപകനായും ജോലി നോക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും സംസ്ഥാന അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലില്‍ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കള്‍: ബിപിന്‍, ഇഷിത (അബുദാബി). മരുമകന്‍: അനുജിത്ത് (അബുദാബി). സഹോദരങ്ങള്‍: മീനാക്ഷി (തെരുവത്ത് കടവ്), വത്സല (അഞ്ചാംപീടിക ), ശാരദ (ചാലിക്കര), ഇന്ദിര (കാരയാട്), വസന്ത (എരവട്ടൂര്‍), പുഷ്പ (പള്ളിക്കര).

Deshabhimani Former Senior News Editor and Prominent Sports Correspondent Perambra Unnikunnum chalil UC Balakrishnan Passed Away

Next TV

Related Stories
കോട്ടൂര്‍ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

Sep 16, 2024 11:18 PM

കോട്ടൂര്‍ ഏച്ചിലുളള കണ്ടി അമ്മാളു അമ്മ അന്തരിച്ചു

കോട്ടൂര്‍ ഏച്ചിലുള്ള കണ്ടി അമ്മാളു അമ്മ (86) അന്തരിച്ചു. സംസ്‌കാരം...

Read More >>
കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ അമ്മാളു അമ്മ (നെല്ലിയുള്ളതില്‍) അന്തരിച്ചു

Sep 16, 2024 09:44 PM

കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ അമ്മാളു അമ്മ (നെല്ലിയുള്ളതില്‍) അന്തരിച്ചു

കല്‍പ്പത്തൂര്‍ മലാതോട്ടത്തില്‍ പരേതനായ നാരായണന്‍ നായരുടെ ഭാര്യ നെല്ലിയുള്ളതില്‍ അമ്മാളു അമ്മ (97) അന്തരിച്ചു...........................

Read More >>
മരുതേരിയിലെ പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു

Sep 16, 2024 01:19 PM

മരുതേരിയിലെ പീടികക്കണ്ടി കുഞ്ഞായിഷ അന്തരിച്ചു

മരുതേരിയിലെ പഴയകാല മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക പീടികക്കണ്ടി കുഞ്ഞായിഷ (93)...

Read More >>
പാടിക്കുന്ന് പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു

Sep 16, 2024 12:54 PM

പാടിക്കുന്ന് പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ അന്തരിച്ചു

പാടിക്കുന്ന്: പൂനത്തെ ചക്കാലക്കല്‍ നൗഫല്‍ (48) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട്..............................

Read More >>
വെള്ളിയൂര്‍ കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു

Sep 16, 2024 11:56 AM

വെള്ളിയൂര്‍ കുഴിച്ചാല്‍ അച്യുതന്‍ അന്തരിച്ചു

വെള്ളിയൂര്‍ കുഴിച്ചാല്‍ അച്യുതന്‍ (79)...

Read More >>
താന്നിയോട് മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു

Sep 13, 2024 11:18 AM

താന്നിയോട് മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു

മാവുള്ള ചാലില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ (61)...

Read More >>
News Roundup