പേരാമ്പ്ര: ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവാഘോഷം ഡിസംബര്‍ 9,10,11 തിയ്യതികളില്‍ നടക്കും. 9 ന് രാവിലെ ക്ഷേത്രം തന്ത്രി കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട്, മേല്‍ ശാന്തി പ്രവീണ്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ ഉത്സവം കൊടിയേറും.
വൈകുന്നേരം ഇളനീര്‍കുല വരവ്, രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക. 10-ാം തിയ്യതി രാത്രി ഭജന. 11 ന് വൈകുന്നേരം 6 മണിക്ക് ആവള കോരം കുളങ്ങര പരദേവത ക്ഷേത്രത്തില്‍ നിന്നും വാദ്യ മേഘങ്ങളുടെയും മുത്തുക്കുടകളുടെയും നിരവധി നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന താലപ്പൊലി ഘോഷയാത്ര.
9 മണിക്ക് പ്രശസ്ത വാദ്യ കലാകാരന്‍ വിനോദ് കാഞ്ഞിലശ്ശേരിയുടെ മേള പ്രമാണത്തില്‍ നടക്കുന്ന ചുറ്റെഴുന്നള്ളത്ത്. തുടര്‍ന്ന് സോപാന നൃത്തം, തേങ്ങയേറ്, കരിമരുന്ന് പ്രയോഗം എന്നിവ നടക്കും.
Avala Tharamal Ayyappa Temple Festival on 9th, 10th and 11th December