കായണ്ണ ബസാര്‍ : പ്രമുഖ കോണ്‍ഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന നമ്പ്രത്തുമ്മല്‍ കുഞ്ഞിക്കണ്ണന്‍ ( 70 ) അന്തരിച്ചു.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഡികെഡിഎഫ് മണ്ഡലം പ്രസിഡണ്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത് പ്രസിഡണ്ട്, കെട്ടിട തൊഴിലാളി നിര്‍മ്മാണ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം, ഐഎന്‍ടിയുസി പഞ്ചായത്ത് ഭാരവാഹി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
പരേതനായ നമ്പ്രത്തുമ്മല്‍ ചെക്കിണിയുടെയും നാരായണിയുടെയും മകനാണ്. ഭാര്യ ചന്ദ്രിക. മക്കള്‍ ഷൈജു (എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ ചേളന്നൂര്‍), ഷൈജി.
മരുമക്കള്‍ ശ്രുതി (അധ്യാപിക നരയംകുളം എയുപി സ്‌കൂള്‍), വിനോദന്‍ (നടുക്കണ്ടി പാറ). സഹോദരങ്ങള്‍ ദേവി, ചന്ദ്രന്‍, ശശി, ഗീത, കരുണാകരന്‍.
Kayanna Bazaar Nambrathummal Kunjikannan passes away