കായണ്ണ : കായണ്ണ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.

കോസ്മെറ്റോളജിസ്‌റ്, സോളാര്‍ എല്‍.ഇ.ഡി ടെക്നിഷ്യന്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ട് സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഇങ്ങനെയൊരു സൗജന്യമായി കോഴ്‌സ് നടത്തുന്നത്.
യോഗ്യത : എസ്എസ്എല്‍സി, പ്രായപരിധി : 15 വയസ് മുതല്‍ 23 വയസ് വരെ. കോഴ്‌സ് കാലാവധി ഒരു വര്‍ഷമാണ്. ശനി, ഞായര്‍, മറ്റു അവധിദിവസങ്ങളില്‍ മാത്രമായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. അതിനാല്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അഡ്മിഷന്‍ എടുക്കാം.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ സര്‍ക്കാര്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഒരു കോഴ്‌സിലേക്ക് 25 പേര്‍ക്ക് മാത്രമായിരിക്കും അഡ്മിഷന്‍ ഉണ്ടായിരിക്കുക.
പത്താം തരം കഴിഞ്ഞു പഠനം മതിയാക്കിയ കുട്ടികള്‍, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പഠിക്കുന്ന കുട്ടികള്‍ അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍, ഡിഗ്രി അല്ലെങ്കില്‍ മറ്റു കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ക്കും കോഴ്‌സ് പഠിക്കാം.
കോഴ്‌സിന്റെ ഭാഗമായി ജോബ് ട്രെയിനിങ്, വിദഗ്ദ്ധരുമായുള്ള ഇന്റെറാക്ഷന്‍ സെഷന്‍, ഫീല്‍ഡ് വിസിറ്റുകള്‍, സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസ്സുകള്‍, എന്നിവ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. ഓരോ കോഴ്‌സിലേക്കും 25 സീറ്റുകള്‍ മാത്രം!
https://docs.google.com/forms/d/1BAEb98JItroBM8U6hIkPGEEGmEHYK2HdknqY6zS9k1E/edit കൂടുതൽ വിവരങ്ങൾക് 9539668740 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Registration for the Skill Development Center has begun at kayanna