പെരുവണ്ണാമൂഴി: തെങ്ങ് മുറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. പെരുവണ്ണാമൂഴി തോണക്കര ടി.സി. ബിജു (40) വാണ് മരിച്ചത്.
തെങ്ങ് കയറാന്‍ പോയ ബിജുവിന്റെ ദേഹത്തേയ്ക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളി കൂടിയാണ് ബിജു .

തോണക്കര ചെറിയാന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ ഷീന. മക്കൾ. അന്ന മരിയ, അൻസമരിയ. സഹോദരങ്ങൾ ബിനു, ബിന്ദു.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.
The young man had a bad end when the coconut fell off