ചേമഞ്ചേരി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ ബാവയുടെ സഹോദരന്‍ കാപ്പാട് മഹല്ല് ഖാസി പി.കെ. ശിഹാബുദ്ധീന്‍ ഫൈസി (72) അന്തരിച്ചു.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ കോഴിക്കോട് ജില്ലാ മുശാവറ അംഗം, ഐനുല്‍ ഹുദാ അഡൈ്വസറി ബോര്‍ഡ് അംഗം, ശംസുല്‍ ഹുദാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമി ഉപദേശക സമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ:ഫാത്തിമ. മക്കള്‍: ഉമുല്‍ ഖൈര്‍ (വാവാട്, പരപ്പന്‍ പൊയില്‍), ജുബൈരിയ (കൊയിലാണ്ടി), സൗദ (പൊന്നാനി), ഇസ്മത്ത് (പൊയിലിങ്ങല്‍ താഴെ, ഉള്ളൂര്‍), അതിയ്യ (എരമംഗലം), മുഹമ്മദ് നൂറുദ്ധീന്‍, ഹൈതമി, മുഹമ്മദ് ജുനൈദ് വാഫി, മുഹമ്മദ് ഉബൈദുറഹിമാന്‍ വാഫി.
മരുമക്കള്‍ : മുഹമ്മദ് ബാഖവി വാവാട് (മുദരിസ് കിഴക്കോത്ത് ജുമാ മസ്ജിദ്), മുബാറക് പൊന്നാനി, മുഹമ്മദ് ഹനീഫ (മസ്‌കറ്റ്), പൊയിലങ്ങല്‍ താഴെ, ശംസീര്‍ എരമംഗലം, നുസൈബ ചെട്ടികുളം, സിനാന നരിക്കുനി.
സഹോദരങ്ങള്‍: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ ബാവ, കുഞ്ഞിബി, ആയിശ, ഹലീമ, നഫീസ, പരേതരായ കുഞ്ഞാവ അഹമ്മദ്, കുഞ്ഞിബി.
Kappad Mahal Qasi P.K. Shihabuddin Faizi brother of former Public Works Minister P.K.K Bawa passed away