മുതുകാട്: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ തുടങ്ങാനിരിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനെതിരെ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടക്കും.

ഞായാറാഴ്ച വൈകിട്ട് 4 .30ന് ചെമ്പനോട പാരീഷ് ഹാളിലാണ് കണ്‍വെന്‍ഷന്‍. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂമി പിടിച്ചെടുത്ത് ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങുവാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെയാണ് കാസയുടെ നേതൃത്വത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
മലബാര്‍ വന്യ ജീവി സങ്കേതത്തെ ഒരു കടുവാ സങ്കേതം ആക്കി മാറ്റി കൂടുതല്‍ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കി എടുത്ത് കര്‍ഷകരുടെയും സാധാരണക്കാരുടെയും ജീവിതവും ഉപജീവനവും കാര്‍ഷികവൃത്തിയും നശിപ്പിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍ എന്നാണ് കാസ ആരോപിക്കുന്നത്.
നമ്മുടെ പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പേരാമ്പ്ര എസ്റ്റേറ്റ് പോലും നഷ്ടമാകുമെന്ന് ഇവര്‍ പറഞ്ഞു. ടൂറിസത്തിന് ഇരയാവുന്നത് കക്കയം മുതല്‍ പൂഴിത്തോട് വരെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ്.
ഈ വിഷയങ്ങളൊക്കെ മുന്നില്‍ കണ്ടുകൊണ്ട് മലയോര ജനതക്കെതിരെ ആസൂത്രിതമായി നടക്കാന്‍ പോകുന്ന ഇത്തരം ശ്രമങ്ങളെ ആദ്യമേ തന്നെ ചെറുത്തു തോല്‍പ്പിക്കുമെന്ന് കാസ് കണ്‍വീനര്‍ ബോണി ജേക്കബ് പറഞ്ഞു.
People's Convention against Tiger Safari Park in Chempanoda on Sunday