ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സൗമ്യ മുഖം കെ.സി ഇബ്രാഹിം ഹാജി (76) അന്തരിച്ചു.

ക്ഷീര വികസന വകുപ്പില്‍ നിന്നും റിട്ടേയര്‍ ചെയ്ത ഡയറി ഫാം ഇന്‍സ്ട്രക്ടര്‍, ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, കെഎസ്എസ്പിഎ ചെറുവണ്ണൂര്‍ യൂണിറ്റ് രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞാമി പുത്തലത്ത്കണ്ടി. മക്കള്‍: മുഹമ്മദ് ഹിറാഷ് ഫാസ്‌ലി, ഹന്നത്ത്, മുഹമ്മദ് ഹിഷാം ( ഖത്തര്‍ ) പരേതതനായ മുഹമ്മദ് ഹാഷിര്‍.
മരുമക്കള്‍: അബ്ദുല്‍ അസീസ് പാലേരി (ദുബായ്), സുഹറ ( ചെറുവണ്ണൂര്‍ എല്‍പിസ്‌കൂള്‍ അധ്യാപിക), സുമയ്യ.
Cheruvannur Kuda Kuthichal Ibrahim Haji passed away