പേരാമ്പ്ര : കേരള കോണ്‍ഗ്രസ് (ജെ) കോഴിക്കോട് ജില്ല മുന്‍ വൈസ് പ്രസിഡന്റ് ചക്കിട്ടപാറ തെങ്ങുംപള്ളില്‍ സെബാസ്റ്റ്യന്‍ (ബേബി) (84) അന്തരിച്ചു.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കൊയിലാണ്ടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: ഏലിക്കുട്ടി (കാരിത്തടത്തില്‍ കുടുംബാംഗം). മക്കള്‍ : ഷേര്‍ളി, ജെയിസന്‍ (റിട്ട. പിഡബ്ല്യുഡി), ഷാജന്‍ (കംപ്യൂട്ടര്‍ ബിസിനസ് കോഴിക്കോട് ), ജെസ്റ്റിന്‍ (പ്രിന്‍സിപ്പാള്‍, സ്പീഡ് വിംഗ്‌സ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് ആന്‍ഡ് കണ്ണൂര്‍).
മരുമക്കള്‍ : ജോണി തോട്ടുങ്കല്‍ (മരുതോങ്കര), ഡെയ്‌സി നെല്ലിനില്‍ക്കുംതടത്തില്‍ (വാഴവറ്റ വയനാട്), റെജി നിരപ്പേല്‍ പനംപ്ലാവ്, അധ്യാപിക സെന്റ് ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുളത്തുവയല്‍, ഷിജി മേലെക്കുറ്റ് (ചുങ്കത്തറ).
സഹോദരങ്ങള്‍: പരേതരായ പാപ്പച്ചന്‍, അച്ചാമ്മ, മത്തുക്കുട്ടി, ഏലിയാമ്മ.
Chakkittapara Tengumpallil Sebastian (baby) passed away