പേരാമ്പ്ര : സമഗ്ര ശിക്ഷാ കേരള കോഴിക്കോട്, പേരാമ്പ്ര ബിആര്‍സി യുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ബഡ്ഡിംഗ് റൈറ്റേഴ്‌സ് ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി.
ബിആര്‍സി ഹാളില്‍ നടന്ന പരിശീലനം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര ബിആര്‍സി പരിധിയിലെ 7 പഞ്ചായത്തുകളില്‍ നിന്നായി യുപി, എച്ച്എസ് വിഭാഗങ്ങളിലെ സ്‌കൂള്‍ തല വായനക്കൂട്ടം എഴുത്തുകൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് പരിശീലനം നല്‍കുന്നത്.
വായന പരിപോഷണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കുട്ടികളുടെ രചനാ ശേഷികളെ വികസിപ്പിക്കാനും വിലയിരുത്തലിലൂടെ മികച്ച സൃഷ്ടികള്‍ ആക്കി മാറ്റാനും ആണ് ശില്പശാലയില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിനായി വായനയുടെ വ്യത്യസ്ത തലങ്ങള്‍ പരിചയപ്പെടാന്‍ അവസരം ഒരുക്കുകയാണ് ഈ ശില്‍പ്പശാലയിലൂടെ ചെയ്യുന്നത്.
ശില്പശാല വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് പുതിയ ദിശാബോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത അധ്യക്ഷത വഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ വി.എം ബാബു, ട്രെയിനര്‍ എം ലിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
റിസോഴ്‌സ് പേഴ്‌സണ്‍ വി.എം അഷറഫ് സ്വാഗതവും ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു.
Budding Writers; A two-day workshop for children has begun at perambra