പേരാമ്പ്ര : വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി 10-ാം ഘട്ട സഹായ വിതരണവും ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഉന്നത വിജയികളെ ആദരിക്കലും 17ന് 4ന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായ വ്യാപാരി മരണപെട്ടാല്‍ 10 ലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കുന്ന സഹായ പദ്ധതിയാണ് ആശ്വാസ് . ഇതിനകം 8 ഘട്ടങ്ങളിലായി 40 വ്യാപാരികളുടെ ആശ്രിതര്‍ക്ക് 4 കോടി രൂപ സഹായ ധനമായി വിതരണം ചെയ്തു. 9-ാം ഘട്ടം സഹായ വിതരണം നാളെ നാദാപുരത്ത് വെച്ച് 5 പേരുടെ ആശ്രിതര്‍ക്കും 10-ാം ഘട്ടം സഹായ വിതരണമാണ് പേരാമ്പ്രയില്‍ നടക്കുന്നത്. ഇതോടെ 50 വ്യാപാരികളുടെ ആശ്രിതര്‍ക്കായി 5 കോടി ഈ പദ്ധതിയിലൂടെ സഹായധനം കൈമാറും. പേരാമ്പ്ര ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ എ.വി.എം.കബീര്‍ അധ്യക്ഷത വഹിക്കും.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു മുഖ്യാതിഥിയായി പങ്കെടുക്കും. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പുഹാജി, ജനറല്‍ സെക്രട്ടറി വി. സുനില്‍ കുമാര്‍, ട്രഷറര്‍ ജിജി കെ.തോമസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ Iപ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടറി ഒ.പി.മുഹമ്മദ്, ട്രഷറര്‍ സലിം മണവയല്‍, മുനീര്‍ അര്‍ശ് , മുസ്തഫ പാരഡൈസ് , ടി.കെ. പ്രകാശന്‍ എന്നിവര്‍ സംബന്ധിച്ചു.
Aakash Family Security Scheme 10th phase of disbursement of aid on 17th