---
title: "കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജർ വെള്ളിയൂരിലെ രയരോത്ത് പൊയിൽ ആർ.പി രവീന്ദ്രൻ അന്തരിച്ചു"
english_title: "RP Raveendran rayaroth poyil velliyur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/232205/rp-raveendran-rayaroth-poyil-velliyur-passed-away"
published_at: "2024-08-31T07:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2781b19a5b_arayaroth.JPG"
keywords: []
---

# കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജർ വെള്ളിയൂരിലെ രയരോത്ത് പൊയിൽ ആർ.പി രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** **വെള്ളിയൂർ** : കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജറും കലാസാംസ്ക്കാരിക സാമൂഹ്യ പ്രവർത്തകനുമായിരുന്ന വെള്ളിയൂരിലെ രയരോത്ത് പൊയിൽ ആർ.പി രവീന്ദ്രൻ അന്തരിച്ചു.

## Article Content

**വെള്ളിയൂർ** : കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജറും കലാസാംസ്ക്കാരിക സാമൂഹ്യ പ്രവർത്തകനുമായിരുന്ന വെള്ളിയൂരിലെ രയരോത്ത് പൊയിൽ ആർ.പി രവീന്ദ്രൻ അന്തരിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, സംസ്ക്കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡൻ്റ്, ഹസ്ത പേരാമ്പ്ര കോ ഓഡിറ്റർ, ഗാന്ധി വിചാർ വേദി ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ സുജാത (റിട്ട പ്രധാനാധ്യാപിക പിവിഎസ് ഹൈസ്കൂൾ  കോഴിക്കോട്). മക്കൾ: രശ്മി രവീന്ദ്രൻ (ഫിഡിലിറ്റി, ബാംഗ്ലൂർ), വിവേക് രവീന്ദ്രൻ (ഇലാശ്റ്റിക് റൺ, പുനെ), അക്ഷയ് എസ് രവീന്ദ്രൻ (യുഎസ്എ).

മരുമക്കൾ ശിവകുമാർ (ചീഫ് മാർക്കറ്റിങ് ഓഫീസർ, ഗോവ എയർപോർട്ട്), ഡോ: ഷാലിമ (ഫാത്തിമ ഹോസ്പിറ്റൽ), ശ്രീദേവി (യുഎസ് എ). സഹോദരി രയരോത്ത് പൊയിൽ പദ്മാവതി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/232205/rp-raveendran-rayaroth-poyil-velliyur-passed-away)