മുയിപ്പോത്ത് : മുയിപ്പോത്ത് - തെക്കും മുറി റോഡിന്റെ തികഞ്ഞ ശോചനീയ അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗ്രാമം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
പൊട്ടി പൊളിഞ്ഞ റോഡിന് നടുവില്‍ തെങ്ങിന്‍ തൈ നട്ടാണ് പ്രതിഷേധിച്ചത്. മണ്ടോടി രാജന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രസിഡണ്ട് അര്‍ജ്ജുന്‍ മുയിപ്പോത്ത് അധ്യക്ഷനായി.
ദിവസവും നൂറുകണക്കിന്ന് വാഹനങ്ങള്‍ പോവുന്ന റോഡില്‍ കാല്‍നട യാത്ര പോലും ദുഷ്‌കരമാണ്. വലിയ കുഴികളാണ് ഓരോ സ്ഥലത്തും രൂപപ്പെട്ടിട്ടുള്ളത്.
ഭാരം കയറ്റിയ വാഹനങ്ങളുടെ ഓട്ടം കുഴികളുടെ എണ്ണവും, വലിപ്പവും വര്‍ധിപ്പിക്കുകയാണ്. റോഡിന്റെ ഈ ശോച്യാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കാണണം, പഞ്ചായത്തിന്റെ നിസംഗത അവസാനിപ്പിക്കണം, ശോച്യാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ റോഡ് ഉപയോക്താക്കളെ കൂടെ സംഘടിപ്പിച്ച് കൊണ്ട് വലിയ ബഹുജന സമരത്തിന് നേതൃത്വം നല്‍കുവാനും തീരുമാനിച്ചു.
പൊയില്‍ ബാലകൃഷ്ണന്‍, രായരോത്ത് ബാലകൃഷ്ണന്‍, കെ.ടി. അമ്മത് മുസ്ല്യാര്‍, പി. നരേന്ദ്രന്‍, കട്ടയാട്ട് പ്രകാശന്‍, എം.എം മനോജ്, ലതീഷ് കുമാര്‍ നാഗാര്‍ജ്ജുന, ഇ.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Dilapidated condition of Muipoth - Thekummurri road; Evening of popular protest