കോഴിക്കോട്: കീം വിവേചനത്തിന് എതിരെ മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ സമിതി ധര്‍ണ്ണാസമരം സംഘടിപ്പിച്ചു. പ്രെഫ.കെ പാപ്പൂട്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലേക്ക് പ്രവേശനം നടത്തുന്ന കേരള എന്‍ട്രന്‍സ് കമ്മീഷണറേറ്റിന്റെ കീം പ്രവേശന പരീക്ഷയില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ 27 മാര്‍ക്ക് വെട്ടിക്കുറച്ച നടപടി നീതി നിഷേധമാണെന്ന് അദേഹം പറഞ്ഞു.
താഴേ തട്ടിലുള്ളവരെ എങ്ങനെ വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കാം എന്ന ചിന്തയുള്ളവര്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നവോത്ഥാന സമരങ്ങളിലൂടെ കേരളം പുറന്തള്ളിയ സാമൂഹിക വിവേചനങ്ങളെയാണ് കീം നോര്‍മലൈസേഷന്‍ പോലുള്ള പരിഷ്‌കരണങ്ങളിലൂടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നും പ്രൊഫ.കെ പാപ്പൂട്ടി അഭിപ്രായപ്പെട്ടു.
സ്‌കോര്‍ നോര്‍മലൈസേഷന്‍ അവസാനിപ്പിക്കുക, യോഗ്യത പരീക്ഷയുടെ മാര്‍ക്ക് അതേപടി റാങ്ക് ലിസ്റ്റില്‍ ഉപയോഗിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ക്ക് ബോണസ് പോയിന്റുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങര്‍ ഉന്നയിച്ചായിരുന്നു സമരം.
മലയാള ഐക്യവേദി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി.കെ. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി പ്രേമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.
നിസാര്‍ ചേലേരി, കെ ദിനേശന്‍, കെ.പി. ചന്ദ്രന്‍, ഡോ. യു ഹേമന്ത് കുമാര്‍, അഷ്‌റഫ് കുരുവട്ടൂര്‍, പി.എസ്. സ്മിജ, ഡോ. എം.വി. തോമസ്, കെ.എം. ഫാമിദ, ജസ്റ്റില്‍ പി. ജെയിംസ്, കെ.എം. അതുല്യ, പദ്മന്‍ കാരയാട്, എന്‍.വി. പ്രദീപ്കുമാര്‍, എ. സുബാഷ് കുമാര്‍, ആര്‍. ഷിജു, ദേവേശന്‍ പേരൂര്‍, എം.വി. പ്രദീപന്‍, സി. മിഥുന്‍ ഗോപി എന്നിവര്‍ സംസാരിച്ചു.
Key discrimination; Malayalam Aikyavedi Kozhikode District Committee organized the Dharna Samara