നൊച്ചാട് : മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന നൊച്ചാട് ജുമാ മസ്ജിദിനു സമീപം വടക്കയില്‍ വിഎന്‍കെ ഇബ്രാഹിം (70) അന്തരിച്ചു.
നൊച്ചാട് ജുമാ മസ്ജിദ് പരിപാലനത്തിന് മാതൃകാപരമായ നേതൃത്വം നല്‍കിയ വ്യക്തിത്വമായിരുന്നു. ദീര്‍ഘകാലം നൊച്ചാട് മഹല്ല് കമ്മിറ്റി നേതൃത്വത്തിലും പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: കൊയിലോത്ത് നഫീസ. മക്കള്‍: വി.എന്‍.കെ. സിദ്ദിഖ്, വി.എന്‍.കെ. സാദിഖ്, പരേതനായ വി.എന്‍.കെ. സിറാജ്. മരുമക്കള്‍ സക്കീന (മൂലാട്), ആലിയ (ഫാറൂഖ്).
VNK Ibrahim passed away in North near Nochad Juma Masjid