പേരാമ്പ്ര: ചാലിക്കരയിലെ മുസ്ലീംലീഗ് നേതാവ് പയ്യാനക്കോട്ടുമ്മല്‍ പി.കെ ഇബ്രാഹിം (65) അന്തരിച്ചു. നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, ചാലിക്കര ശാഖ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് ചാലിക്കര മസ്ജിദുല്‍ ഫാറൂഖ്, വൈ പ്രസിഡന്റ്. ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി അംഗം, സലഫി മസ്ജിദ് ' കെ.എന്‍.എം പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി 'യുഡിഎഫ് ചെയര്‍മാന്‍ എസ്ടിയു പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

മയ്യത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 4.30 ന് ചാലിക്കര മസ്ജിദുല്‍ ഫാറൂഖില്‍. ഭാര്യ നഫീസ. മക്കള്‍ മുഹമ്മദ് ജുനൈസ് (സ്പാനിയല്‍ പേരാമ്പ്ര), മുഹമ്മദ് ഷാനിബ് (കുവൈത്ത്). മരുമക്കള്‍ ഡോ. റജീന (ജിയുപിഎസ് പേരാമ്പ്ര), സബ്രീന (ജെഡിറ്റി കോഴിക്കോട്). സഹോദരങ്ങള്‍ കെ.എസ്. മൗലവി, പി.കെ കാസിം, പി.കെ കരിം, സൈനബ, പരേതരായ കുഞ്ഞബ്ദുള്ള, കുഞ്ഞിമൊയ്തി, അഹമദ്.
Chalikkara Muslim League leader Payyanakottummal PK Ibrahim passed away