പേരാമ്പ്ര: ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും മത പണ്ഡിതനും, പ്രഗല്ഭ വാഗ്മിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൂന്‍ പ്രസിഡന്റുമായിരുന്ന വെള്ളിയൂര്‍ കൊടക്കല്‍ മീത്തല്‍ കെഎസ് മൗലവി (84) അന്തരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലയിലെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എഎല്‍പി സ്‌കൂള്‍ നൊച്ചാട് അധ്യാപകന്‍, കുന്നരംവെള്ളി മഹല്ല് മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊട്ടില്‍ പാലം ജുമാ മസ്ജിദ്, ചാലിക്കര ജുമാ മസ്ജിദ്, ഷറഫുല്‍ ഇസ്ലാം മദ്രസ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. മലബാറിലെ അറിയപ്പെടുന്ന പ്രഭാഷകനായിരുന്നു. കേരള ഗവമെന്റിന്റെ കീഴില്‍ ഉള്ള ടൈറ്റാനിയം ചെയര്‍ മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വെള്ളിയൂര്‍ ഹിമായ ഗ്രൗണ്ടില്‍.
ഭാര്യ നഫീസ. മക്കള്‍ ഡോ. കെ.എം നസീര്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഫറൂഖ് കോളെജ്), കെ ജലീല്‍ (പ്രധാനധ്യാപകന്‍ എംഐഎം ഹയര്‍ സെക്കണ്ടറി പേരോട്), കെ.എം ഷരീഫ, കെ.എം മുഹമ്മദ് മുനീര്‍ ( ദുബായ് ബസാര്‍ പേരാമ്പ്ര), കെ.എം സിറാജ് (പ്രൈം ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്ര).
മരുമക്കള്‍ സി. നസീറ (നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍), സാജിത, കെ.വി അബ്ദുള്‍ മജീദ് (റിട്ട: പ്രധാനധ്യാപകന്‍ എച്ച് എംജിഎച്ച്എസ് എസ് നീലേശ്വര്യം), സജ്‌ന, അമീറ (എയുപി സ്‌കൂള്‍ പുത്തൂര്‍ വട്ടം).
സഹോദരങ്ങള്‍ കാസിം (കരുവന്നൂര്‍), അബ്ദുല്‍ കരീം (ചലിക്കര), സൈനബ (കായണ്ണ), പരേതരായ കുഞ്ഞബ്ദുള്ള, കുഞ്ഞി മൊയ്തീന്‍, അഹമ്മദ്.
Velliyur Kodakkal Meethal KS Maulavi passed away