---
title: "ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ അന്തരിച്ചു "
english_title: "An elderly man who was being treated for injuries sustained in a bus accident has died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/41424/an-elderly-man-who-was-being-treated-for-injuries-sustained-in-a-bus-accident-has-died"
published_at: "2022-05-08T08:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627732ef3fdc3_0000 ATTACH NEW copy copy.JPG"
keywords: []
---

# ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ അന്തരിച്ചു 

> **Lead Summary:** ** പാലേരി : **ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ അന്തരിച്ചു. ചങ്ങരോത്ത് കൂനം പൊയില്‍ കിഴക്കെച്ചാലില്‍ കുഞ്ഞിരാമന്‍ നായര്‍ ആണ് അന്തരിച്ചത് .

## Article Content

** പാലേരി : **ബസിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ അന്തരിച്ചു. ചങ്ങരോത്ത് കൂനം പൊയില്‍ കിഴക്കെച്ചാലില്‍ കുഞ്ഞിരാമന്‍ നായര്‍ ആണ് അന്തരിച്ചത് .

ബുധനാഴ്ച കാലത്ത് പാലേരി അങ്ങാടിയില്‍ വെച്ച് സ്വകാര്യ ബസ് ഇടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

. ഇന്നലെ രാത്രി 11.15 ഓടെ മരണം സംഭവിക്കുകയായിരുന്നു. പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്നു.

ഭാര്യ പരേതയായ പാര്‍വ്വതി അമ്മ. മക്കള്‍ ബാലകൃഷ്ണന്‍ , ദേവി. മരുമക്കള്‍ ഓമന (മൊയിലോത്തറ), പുനത്തില്‍ നാരായണന്‍ നമ്പ്യാര്‍. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/41424/an-elderly-man-who-was-being-treated-for-injuries-sustained-in-a-bus-accident-has-died)