കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എന്‍. റംല (58) കുഴഞ്ഞുവീണു മരിച്ചു.

സിവില്‍ സ്റ്റേഷനില്‍ നിന്ന് തിരിച്ചു വരുന്ന വഴി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
അതിന് മുമ്പ് ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറായി സേവനം അനുഷ്ടിച്ചിരുന്നു.
ഭര്‍ത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എല്‍.പി റിട്ട. പ്രധാന അധ്യാപകന്‍).
മക്കള്‍: ഡോ. ഷേഖ, നവീത് ഷെഹിന്‍ (എഞ്ചിനിയര്‍). മരുമകന്‍: ഇസ്ഹാക് ( എഞ്ചിനിയര്‍).
Former Deputy Collector N. Ramla collapsed and died at koilandy