ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിലാക്കാട്ട് കേളപ്പന്‍ (80) അന്തരിച്ചു. 1980-85 കാലഘട്ടത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.

ഡിസിസി അംഗം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വര്‍ഡ് കോണ്‍ഗ്രസ്സ് സെക്രട്ടറി, ഡികെടിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍, ചെറുവണ്ണൂര്‍ സഹകരണ ബാങ്ക് ഡയക്ടര്‍, പ്രതിഭ തിയറ്റേര്‍സ് സ്ഥാപക അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന നാടക നടനായിരുന്നു.
ഭാര്യ: ജാനു. മക്കള്‍: സവിത (കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), സജിത്ത് കുമാര്‍ (മര്‍ച്ചന്റ് നേവി) മരുമക്കള്‍: വത്സന്‍, ഷസ്ന.
സഹോദരങ്ങള്‍. ശങ്കരന്‍ ( ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി), ജാനു, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, നാരായണന്‍.
Former President of Cheruvannur Gram Panchayath Pilakat Kelappan passed away