നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ജനകീയ ഹോട്ടല്‍ അതിവിപുലമായ സൗകര്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചു.

മൂന്ന് വര്‍ഷക്കാലത്തോളമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ജനകീയ ഹോട്ടല്‍, കൂടുതല്‍ മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദ്യേശത്തോടു കൂടിയാണ് വെള്ളിയൂരില്‍ പുത്തന്‍ സൗകര്യങ്ങളുമായി തുറന്നു പ്രവര്‍ത്തിച്ചത്.
ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം പേരാമ്പ്ര എം എല്‍ എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ അദ്ധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.യം. കുഞ്ഞിക്കണ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അമ്പാളി, ഗ്രാമ പഞ്ചായത്തംഗം കെ. മധു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി ശോണിമ സ്വാഗതവും ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ. ഷെബീന നന്ദിയും പറഞ്ഞു.
Kudumbashree's popular hotel in Velliyur with more facilities