വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി
Aug 2, 2024 05:18 PM | By DEVARAJ KANNATTY

 പേരാമ്പ്ര : നിമിഷാര്‍ദ്ധം കൊണ്ട് ഒരു ദേശം ഇല്ലാതായ വയനാട് ചൂരല്‍മല മുണ്ടക്കൈ എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി അഗ്‌നിരക്ഷാസേന. നാടിനെ നടുക്കിയ ദുരന്തം നാടറിയുന്നതിന് മുമ്പേ അവിടെ ഓടി എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് കേരള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. അവര്‍ക്ക് ഇത് തങ്ങളുടെ തൊഴിലിന്റെ ഭാഗമാണെങ്കിലും തങ്ങളുടെ സഹോദരങ്ങളാണല്ലോ എല്ലാം നഷ്ടപ്പെട്ട് ജീവനോടെയും അല്ലാതെയും ഈ ഭൂമിയിലുള്ളതെന്ന തിരിച്ചറിവില്‍ സ്വജീവന്‍ പോലും തൃണവത്ഗണിച്ചു കൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ വെള്ളവും ചെളിയും നിറഞ്ഞ് ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരാണിവര്‍. എവിടെയാണ് ഉരുള്‍പൊട്ടിയതെന്നോ ഒന്നും വ്യക്തമല്ലാത്തപ്പോഴാണ് ഓടി എത്തിയവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫയര്‍ ഫോഴ്‌സിന്റെ 650 ഓളം പേര്‍ ദുരന്തമേഖലയില്‍ ദിവസവും സേവനമനുഷ്ഠിച്ചു വരുന്നു. ഒട്ടനവധി ജീവനുകള്‍ രക്ഷിക്കാനും നിരവധി ചേതനയറ്റ ശരീരങ്ങള്‍ വീണ്ടെടുക്കുന്നതിലും സേന പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ചൂരല്‍ മലയില്‍ ഉണ്ടായിരുന്ന പാലം ഒഴുകി പോയതോടെ മറുകരയില്‍ എത്താന്‍ കഴിയാത്ത അവസ്ഥ. ദുരന്തം ഏറെ ഉണ്ടായ മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവാത്ത സാഹചര്യം. സൈന്യമെത്തി താല്ക്കാലിക മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രമേ മറുകരയില്‍ എത്തി എന്തെങ്കിലും ചെയ്യാനുമെന്നും അവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി എന്തെന്നും അറിയാനുമാവൂ. ഈ സാഹചര്യത്തിലാണ് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ ഒരു താല്ക്കലിക നടപ്പാലം നിര്‍മ്മിക്കാന്‍ തയ്യാറായത്.

എന്തുകൊണ്ട് പാലം നിര്‍മ്മിക്കുമെന്ന ആലോചനക്കിടയിലാണ് ഭല്ലവന് പുല്ലുമായുധം എന്ന തരത്തില്‍ പേരാമ്പ്ര ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ തങ്ങളുടെ അഗ്‌നിരക്ഷാ വാഹനത്തിലെ ലാഡര്‍ പാലം നിര്‍മ്മിക്കാനായ് എടുത്ത് വരുന്നത്. ഈ ലാഡറും മരത്തടികളും ഉപയോഗിച്ച് നിമിഷങ്ങള്‍ക്ക് കൊണ്ട് അഗ്‌നിരക്ഷാസേന പുഴക്ക് കുറുകേ ഒരു താല്ക്കാലിക നടപ്പാലം നിര്‍മ്മിക്കുകയായിരുന്നു. ഈ പാലമാണ് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ പ്രയോജനകരമായത്. ഇന്നലെ വൈകിട്ട് സൈന്യത്തിന്റെ ബെയ്‌ലി പാലം പൂര്‍ത്തിയാകുന്നത് വരെ ഈ പാലം ഇടതടവില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് താങ്ങായി. ഇന്നലെ പ്രതിപക്ഷ  നേതാവ് രാഹുൽ ഗാഡി ഈ പാലത്തിൽ നിന്ന് കൊണ്ടാണ് ബയ്ലി പാലത്തിൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയത്.


പേരാമ്പ്ര അഗ്‌നി രക്ഷാ നിയലയത്തിന് പുതതായി ലഭിച്ച അഗ്‌നി രക്ഷാ വാഹനത്തിന് മുകളിലുള്ള എക്‌സ്റ്റന്‍ഷന്‍ ലാഡറാണ് ഈ പാലത്തിന് താങ്ങായ് നിലകൊളുന്നത്. ദുരന്ത വാര്‍ത്ത അറിഞ്ഞ ഉടനെ പേരാമ്പ്ര നിലയത്തില്‍ നിന്നും ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ സി.പി. ഗിരീശന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് ചൂരല്‍ മലയെ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു. കാലത്ത് 7 മണിയോടെ അവിടെ എത്തിയതു മുതല്‍ ഇവര്‍ കര്‍മ്മ നിരതരാവുകയായിരുന്നു.

ഒന്നിടവിട്ട ദിവസങ്ങളില്‍ 5 പേരടങ്ങുന്ന സേനാംഗങ്ങള്‍ ഇവിടെ നിന്ന് വയനാട്ടിലെ ദുരന്തമുഖത്തേക്ക് പോവും. ഒട്ടനവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍പത്തനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ഭീകരവും മനസ് മരവിപ്പിക്കുന്നതുമായ ഒരു അനുഭവം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് സേനാംഗങ്ങള്‍ പറഞ്ഞു. മുണ്ടക്കൈ ചൂരല്‍മല മേഖലകളിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടം വരെ അഗ്‌നിരക്ഷാസേനയുടെ സേവനം ഇവിടെ ഉണ്ടാവും.

ladder in Perambra to build a bridge at the disaster face in Wayanad

Next TV

Related Stories
വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

Sep 5, 2024 07:24 PM

വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ്...

Read More >>
ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

Aug 7, 2024 06:07 PM

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

ഗുഹന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ 262 രചനകളാണ് ജുറിക്ക് മുന്നില്‍ എത്തിയത്. അതില്‍ നിന്നാണ് ജനര്‍ദ്ദനന്‍ വെങ്ങപ്പറ്റയെ...

Read More >>
സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

Aug 7, 2024 04:56 PM

സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

ഇതിനിടയിലാണ് ഏവരുടേയും കരളലിയിപ്പിച്ച ദുരന്ത വാര്‍ത്തകള്‍ ഇവരും കേള്‍ക്കാനും കാണാനും ഇടയാകുന്നത്. തങ്ങളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കുകയും...

Read More >>
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

Aug 2, 2024 04:09 PM

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ കൈമെയ്യ് മറന്ന് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍. ദുരന്തമുണ്ടായ അന്ന് മുതല്‍ കേരളത്തിന്റെ...

Read More >>
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

Aug 1, 2024 05:32 PM

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് പേരാമ്പ്രയിലെ രക്ഷാസംഘവും ഇറങ്ങി....

Read More >>
പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

Jul 19, 2024 09:46 PM

പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

കുട്ടിയുടെ ഇംഗ്ലീഷ് വാക്കുകളോടുള്ള താല്പര്യം മനസ്സിലാക്കിയ മാതാവ് സുമയ്യ അവളോട് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ തുടങ്ങി. അത് അവളില്‍ കൂടുതല്‍...

Read More >>
News Roundup