ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം
Aug 7, 2024 06:07 PM | By DEVARAJ KANNATTY

 പേരാമ്പ്ര: രാമായണ മാസത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ സപര്യ സാംസ്‌ക്കാരിക സമിതി സംഘടിപ്പിച്ച കവിതാ മത്സരത്തില്‍ പേരാമ്പ്ര സ്വദേശിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരം. യുവ കവിയായ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റയാണ് സപര്യയുടെ കവിതാ മത്സരത്തില്‍ പ്രത്യേക ജൂറി പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

ഗുഹന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് കവിതാ മത്സരം സംഘടിപ്പിച്ചത്. അധികാരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന കഥാപാത്രമാണ് ഗുഹന്‍. വനവാസത്തിനായി പോവുന്ന രാമലക്ഷ്മണന്മാരെ അയോധ്യയുടെ അതിര്‍ത്തിയായ ഗംഗയിലൂടെ വഞ്ചി കടത്തുന്നത് ഗുഹനാണ്. ഗുഹന്‍ ഒരു നിഷാദ രാജാവായിരുന്നു. വര്‍ണഭേദമന്യേയുള്ള രാമന്റെ പെരുമാറ്റ വിശേഷതയുടെ ഉദാഹരണമായി നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം ചൂണ്ടിക്കാണിക്കുന്നു. തന്റെ അധിപതിയും സുഹൃത്തുമാണ് ദാശരഥി രാമന്‍ എന്ന് ഗുഹന്‍ പറയുന്നുമുണ്ട്.

ഗുഹന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ 262 രചനകളാണ് ജുറിക്ക് മുന്നില്‍ എത്തിയത്. അതില്‍ നിന്നാണ് ജനര്‍ദ്ദനന്‍ വെങ്ങപ്പറ്റയെ തിരഞ്ഞെടുത്തത്, കാനായി കുഞ്ഞിരാമന്‍ രൂപ കല്‍പന ചെയ്ത ശില്‍പവും, പ്രശസ്തി ഫലകവും 10001 രൂപ ക്യാഷ് അവാര്‍ഡും ജീവിത രേഖയുമാണ് പുരസ്‌ക്കാരം. പേരാമ്പ്ര കോടേരിച്ചാല്‍ സ്വദേശിയായ ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റയുടെ നൂറോളം കവിതകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ എഴുതി പുരസ്‌ക്കാരത്തിനര്‍ഹമായ ഗുഹന്‍ എന്ന കവിത താഴെ കൊടുക്കുന്നു

ഗുഹൻ

കർക്കിടമഴ പിന്നയുമീരാവിൽ പാടിടുന്നുണ്ട് രാമായണക്കഥ ചൊൽവതിങ്ങനെ മുത്തശ്ശിമാർ പണ്ട് നെഞ്ചിലേറ്റിയ ഗുഹചരിതങ്ങളും ഉച്ചനീചത്വങ്ങൾ കെട്ടിയാടീടുമാ ... സ്വച്ഛന്ദമോഹമുരിഞ്ഞു പോയാക്കഥ സ്വത്വബോധത്തിൻ്റെ ഉൾക്കാഴ്ച്ചയാ- ലതിസത്വരം നീളേപ്രവഹിച്ചതേറ്റവും മണ്ണിൽ ജീവകണമൊന്നെന്നതിൽ മന്നവനോ,കുബേരകുചേലനെന്നില്ല കാട്ടിത്തരുന്നു ഗുഹനിലൂടീ വിധമുൾ ക്കൊളളിടേണമിതു താനുമേ ദൃഡം മിത്രമായ് വന്നു വഞ്ചി തുഴഞ്ഞതും ഉറ്റബന്ധുവായ് കൂടേ ശയിച്ചതും കാടിൻ്റെ കട്ടിലിൽ മെത്ത വിരിച്ചതും കാട്ടാറുപോലും വഴി മാറി നിന്നതും കുടിലിതെങ്കിലും കൊട്ടാരമാണിത് കുരവയിട്ടിടാൻ ദാസരായ് ഞങ്ങളും ക്ലേശമെന്തിനു വാക്കുനിവർത്തി ക്കാൻദോഷമില്ലങ്കിലിവിടെ വസിച്ചിടാം സ്വയമേ തൻ രാജ്യമങ്ങേൽക്കണം സർവ്വവും നീട്ടി വനരാജനെങ്കിലും ഭേദം മറന്നു ചേർത്തു പുൽകീഭവാൻ ഭേദിച്ചിതോരോ വാക്കും നിസ്സംശയം ധർമ്മംവെടിഞ്ഞിത് വേണ്ടതൊന്നും രഘുരാമനിത്തരം ചൊല്ലീ നൃപനോട് പതിനാലുവർഷം കഴിഞ്ഞു വന്നീവഴി കണ്ടുകൊള്ളാമെന്നുരച്ചിടുന്നു. ബന്ധങ്ങൾ കെട്ടും വിവേകികൾ നാം സ്വന്തമായ് നൂൽക്കുംവിവേചനങ്ങൾ പാടേ തുടച്ചങ്ങു മായ്ച്ചിടാനായ് നമ്മിൽ പകർത്താം ഗുഹനെന്ന പാഠം

ജനാർദ്ദനൻവെങ്ങപ്പറ്റ  9947165624

Special Jury Award by Saparya Sanskarika Samiti for Janardhanan Vengapatta

Next TV

Related Stories
വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

Sep 5, 2024 07:24 PM

വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ്...

Read More >>
സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

Aug 7, 2024 04:56 PM

സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

ഇതിനിടയിലാണ് ഏവരുടേയും കരളലിയിപ്പിച്ച ദുരന്ത വാര്‍ത്തകള്‍ ഇവരും കേള്‍ക്കാനും കാണാനും ഇടയാകുന്നത്. തങ്ങളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കുകയും...

Read More >>
വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

Aug 2, 2024 05:18 PM

വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ വെള്ളവും ചെളിയും നിറഞ്ഞ് ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത സമയത്ത്...

Read More >>
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

Aug 2, 2024 04:09 PM

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ കൈമെയ്യ് മറന്ന് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍. ദുരന്തമുണ്ടായ അന്ന് മുതല്‍ കേരളത്തിന്റെ...

Read More >>
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

Aug 1, 2024 05:32 PM

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് പേരാമ്പ്രയിലെ രക്ഷാസംഘവും ഇറങ്ങി....

Read More >>
പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

Jul 19, 2024 09:46 PM

പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

കുട്ടിയുടെ ഇംഗ്ലീഷ് വാക്കുകളോടുള്ള താല്പര്യം മനസ്സിലാക്കിയ മാതാവ് സുമയ്യ അവളോട് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ തുടങ്ങി. അത് അവളില്‍ കൂടുതല്‍...

Read More >>
Top Stories