വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു

വയോധികനെ മരിച്ച നിലയില്‍ കണ്ട സംഭവം; മകനെ പൊലീസ് ചോദ്യം ചെയ്യുന്നു
Sep 5, 2024 07:24 PM | By DEVARAJ KANNATTY

 പേരാമ്പ്ര : കൂത്താളി രണ്ടേയാറില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയോടെയാണ് കൂത്താളി രണ്ടേയാറിലെ ചാത്തങ്കോട്ട് ശ്രീധരന്‍ (സിറ്റി ശ്രീധരന്‍ 69) നെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ശ്രീധരനും മകനും തമ്മില്‍ എപ്പോഴും വഴക്ക് നടക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ശ്രീധരനും മകനും മാത്രമാണ് വീട്ടില്‍ താമസം. ശ്രീധരന്റെ ഭാര്യ വിമല പേരാമ്പ്രയില്‍ ഉള്ള ബന്ധുവീട്ടില്‍ ആയിരുന്നു. രണ്ട് മണിയോടുകൂടി മകന്‍ ശ്രീലേഷ് വിമലയെ ഫോണ്‍ വിളിച്ച്, നിന്റെ ഭര്‍ത്താവ് സുഖമില്ലാതെ വീട്ടില്‍ കിടക്കുന്നുണ്ട് എന്നും എനിക്ക് നോക്കാന്‍ പറ്റില്ല എന്നും പറഞ്ഞു.

ഉടന്‍ തന്നെ വിമല ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയായ കാര്‍ത്ത്യാനിയെ വിളിച്ച് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്ത്യായനി വീട്ടില്‍ വന്ന് നോക്കി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ശ്രീധരനെ മരിച്ച നിലയില്‍ വെഡ്‌റൂമിലെ കട്ടിലില്‍ കാണുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നു. തലയുടെ പുറക് വശത്ത് മുറിവേറ്റ പാടും കട്ടിലില്‍ ചോരയും ഉണ്ട്.

മരണപ്പെട്ട ശ്രീധരനും,മകന്‍ ശ്രീലേഷും സ്ഥിര മദ്യപാനികളാണ്. ഇവര്‍ നിരന്തരം വഴക്ക് കൂടാറുള്ളതും അടിപിടിയില്‍ വരെ എത്താറുള്ളതായും നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മകന്‍ ഇയാളെ മോട്ടോര്‍സൈക്കിള്‍ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചിരുന്നതായും കാലൊടിഞ്ഞ് ശ്രീധരന്‍ ദീര്‍ഘകാലം ചികിത്സയിലുമായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ശ്രീധരന്റെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ്, പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക്, വിരളടയാള വിദഗ്ദര്‍, ഡോഗ് സ്‌കോഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. ശ്രീജിലയാണ് ശ്രീധരന്റെ മകള്‍. മരുമകന്‍ ബിജു (കൊയിലാണ്ടി). സഹോദരങ്ങള്‍ രാധ (മുതുവണ്ണാച്ച), ബിന്ദു (കായക്കൊടി), രവീന്ദ്രന്‍ (കൂത്താളി).

An incident where an elderly person was found dead at koothali perambra; The police interrogate the son

Next TV

Related Stories
ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

Aug 7, 2024 06:07 PM

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റക്ക് സപര്യ സാംസ്‌ക്കാരിക സമിതി പ്രത്യേക ജൂറി പുരസ്‌ക്കാരം

ഗുഹന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി നടന്ന മത്സരത്തില്‍ 262 രചനകളാണ് ജുറിക്ക് മുന്നില്‍ എത്തിയത്. അതില്‍ നിന്നാണ് ജനര്‍ദ്ദനന്‍ വെങ്ങപ്പറ്റയെ...

Read More >>
സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

Aug 7, 2024 04:56 PM

സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം വയനാട് ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് വിദ്യാര്‍ത്ഥികള്‍

ഇതിനിടയിലാണ് ഏവരുടേയും കരളലിയിപ്പിച്ച ദുരന്ത വാര്‍ത്തകള്‍ ഇവരും കേള്‍ക്കാനും കാണാനും ഇടയാകുന്നത്. തങ്ങളെപ്പോലെ സ്‌കൂളില്‍ പോയി പഠിക്കുകയും...

Read More >>
വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

Aug 2, 2024 05:18 PM

വയനാട്ടിലെ ദുരന്ത മുഖത്ത് പാലം നിര്‍മ്മിക്കാന്‍ പേരാമ്പ്രയിലെ കോണി

ദുരന്തത്തിന്റെ ആദ്യ മണിക്കൂറുകളില്‍ വെള്ളവും ചെളിയും നിറഞ്ഞ് ആവശ്യത്തിന് വെളിച്ചം പോലുമില്ലാത്ത സമയത്ത്...

Read More >>
വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

Aug 2, 2024 04:09 PM

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ കൈമെയ്യ് മറന്ന് യൂണിറ്റി സോഷ്യല്‍ സര്‍വ്വീസ് മുവ്‌മെന്റ് പ്രവര്‍ത്തകര്‍. ദുരന്തമുണ്ടായ അന്ന് മുതല്‍ കേരളത്തിന്റെ...

Read More >>
പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

Aug 1, 2024 05:32 PM

പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാകരങ്ങളുമായി പേരാമ്പ്രയിലെ സോഷ്യല്‍ ഡിഫന്‍സ് അംഗങ്ങളും

മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ പ്രതികൂല കാലാവസ്ഥയെ പോലും അതിജീവിച്ച് പേരാമ്പ്രയിലെ രക്ഷാസംഘവും ഇറങ്ങി....

Read More >>
പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

Jul 19, 2024 09:46 PM

പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍

കുട്ടിയുടെ ഇംഗ്ലീഷ് വാക്കുകളോടുള്ള താല്പര്യം മനസ്സിലാക്കിയ മാതാവ് സുമയ്യ അവളോട് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ തുടങ്ങി. അത് അവളില്‍ കൂടുതല്‍...

Read More >>
Top Stories