പേരാമ്പ്ര: പേരാമ്പ്രയുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കി തായ്ഫ് വുമന്‍സ് മാള്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലത്തെ സേവന പാരമ്പര്യവുമായാണ് കേരളത്തിലെ ഏറ്റവും വലിയ വുമന്‍സ് മാള്‍ പേരാമ്പ്രയില്‍ എത്തുന്നത്.

കോഴിക്കോട്, കോട്ടക്കല്‍, തിരൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന തായ്ഫ് വുമന്‍സ് മാളിന്റെ നാലാമത്തെ ഷോറൂമാണ് പേരാമ്പ്ര കുറ്റ്യാടി റോഡില്‍ എല്‍ഐസി ഓഫീസിന് സമീപം ഗ്രാന്റ് ഹൗസ് സെന്റിനാരിയോയില്‍ ഇന്ന് കാലത്ത് മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. പേരാമ്പ്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷോപ്പിംഗിന്റെ ഒരു വലിയ ലോകം തുറന്ന തായ്ഫ് വുമന്‍സ് മാളില്‍ ഇംപോര്‍ട്ടഡ് ഐറ്റങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ലതര്‍ ബാഗുകള്‍, ഫാന്‍സി ചെരുപ്പുകള്‍, ബ്രാന്റഡ് കോസ്മറ്റിക് ഐറ്റംസ്, ഇംപോര്‍ട്ടഡ് ജ്വല്ലറി ഐറ്റംസ്, ഇംപോര്‍ട്ടഡ് പെര്‍ഫ്യൂമുകള്‍, ഫാന്‍സി ഐറ്റംസ്, കളികോപ്പുകള്‍, ലേഡീസ് ഐറ്റംസ് എന്നിവ മറ്റെവിടെയും ലഭിക്കാത്ത സെലക്ഷനിലും വിലക്കുറവിലും ഇവിടെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.
ഗ്രാന്റ് ഹൗസ് സെന്റിനാരിയോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തായ്ഫ് പാര്‍ട്ടര്‍മാരുടെ മാതാക്കളായ മൈമൂന ഉമ്മര്‍കുട്ടിഹാജി, ആയിഷ കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, ഗ്രാന്റ് ഹൗസ് ഡയറക്ടര്‍മാരായ പ്രകാശന്‍, വീരമണി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍ പേരാമ്പ്ര, തായ്ഫ് പാര്‍ട്ടര്‍മാരായ ഹമീദ് ബാദുഷ, അബ്ദുള്‍കരീം മൂര്‍ക്കത്ത്, ടി.പി. നൗഷാദ്, വ്യാപാര സാമൂഹ്യ രംഗത്തെ പ്രമുഖര്‍, തായ്ഫ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala's largest women's mall in Perambra thaif women's mall