പേരാമ്പ്ര : നഗര മധ്യത്തില്‍ പ്രകാശം ചൊരിയേണ്ട വഴി വിളക്ക് കാടുമൂടിയ നിലയില്‍. പേരാമ്പ്ര പട്ടണത്തില്‍ ചെമ്പ്ര റോഡ് കവലയിലെ ഹൈമാസ്റ്റ് ലൈറ്റാണ് കാടുമൂടി കിടക്കുന്നത്.

ഹൈമാസ്റ്റ് ടവറിന്റെ ചുവട്ടില്‍ നിന്നും പടര്‍ന്ന് കയറിയ ചെടി ലൈറ്റുകളെ മുടുകയായിരുന്നു. ഇതോടെ ഇതില്‍ നിന്നും ശരിയാംവണ്ണം പ്രകാശം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഈ ടവറിലുള്ള ആറ് ലൈറ്റുകളില്‍ ഒന്ന് പ്രകാശിക്കുന്നില്ല. മറ്റൊന്ന്ഇടവിട്ട് ഇടവിട്ടാണ് പ്രകാശിക്കുന്നത്.
ചെടി പടര്‍ന്ന് തുടങ്ങിയപ്പോള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാവത്തത് കാരണം ചെടി വളര്‍ന്ന് ടവറിന് മുകളിലും ലൈറ്റുകളിലും പടരുകയായിരുന്നു.
പട്ടണം രാത്രിയായാല്‍ ഇരുട്ടിലാണെന്ന പരാതിക്കിടയിലാണ് ഉള്ള ലൈറ്റുകളില്‍ നിന്ന് പ്രകാശം ലഭിക്കാത്ത അവസ്ഥയുമുള്ളത്.
മാര്‍ക്കറ്റ് പരിസരത്തും മറ്റും സ്ഥാപിച്ച ലൈറ്റുകളിലും ചിലത് ഇടവിട്ട് ഇടവിട്ട് കത്തുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാനാകട്ടെ രാത്രി കാലമായാല്‍ കൂരാക്കൂരിലുമാണ്.
#himast #street lamp that sheds #light #forested in the middle of a #perambra #city