പേരാമ്പ്ര : പേരാമ്പ്ര ചെമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന സൈമണ്‍സ് കാണ്ണാശുപത്രി അത്യപൂര്‍വ്വ ശസ്ത്രക്രിയക്ക് സാക്ഷ്യം വഹിച്ചു. 46 കാരനായ യുവാവിന്റെ കണ്ണില്‍ നിന്നും 15 സെന്റീമീറ്റര്‍ നീളമുള്ള വിരയെ കഴിഞ്ഞ ദിവസം നീക്കം ചെയ്തു.
കണ്ണില്‍ അസ്സഹനീയമായ വേദനയും അസ്വസ്ഥതയുമായി സൈമണ്‍സ് ആശുപത്രിയില്‍ എത്തിയ കൂത്താളി സ്വദേശിയായ രോഗിയുടെ കണ്ണില്‍നിന്നാണ് ഡൈറോ ഫൈലേറിയ എന്ന വിരയെ കണ്ടെത്തിയത്.
തുടര്‍ന്ന് ഇവിടുത്തെ അതിനൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറെ സങ്കീര്‍ണ്ണവും സൂഷ്മവുമായ ശസ്ത്രക്രിയയിലൂടെ ജീവനുള്ള വിരയെ പുറത്തെടുക്കുകയായിരുന്നു.
എന്റീരിയര്‍ സെഗ്മെന്റ് സര്‍ജന്‍ ഡോ. സയ്യിദ് ആദില്‍ ഹസ്സന്‍, ഡോ. ബിന്ദു ജോര്‍ജ്ജ്, ഡോ. ഹസനുല്‍ ബന്ന എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
യുവാവിന്റെ കണ്ണ് സാധാരണഗതി പ്രാവിച്ച് വരുന്നു. ഡൈറോ ഫൈലേറിയ 'വേം ഇന്‍ ദി ഐ' എന്നാണ് വിരകള്‍ കണ്ണില്‍ കാണുന്നതിന് വൈദ്യശാസ്ത്ര രംഗത്ത് അറിയപ്പെടുന്നത്.
മനുഷ്യരുടെ കണ്ണിലും വായിലും ഇത്തരം വിരകളെ കണ്ടെത്തിയാല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ.
ഡൈറോ ഫൈലേറിയാസിസ് കണ്ണുകളെ ബാധിച്ചാല്‍ കണ്ണുകള്‍ ചുവപ്പു നിറത്തില്‍ ആവുകയും തടിപ്പ് ഉണ്ടാവുകയും ചെയ്യും. പ്രളയത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ ഡൈറോ ഫൈലേ റിയാസിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുമ്പ് വളരെ അപൂര്‍വമായിട്ടാണ് മനുഷ്യരില്‍ ഇത്തരം വിരകളെ കണ്ടെത്തിയിരുന്നത്. കണ്ണ് മൂക്ക് വായ മുഖം മസിലുകള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ രോഗാവസ്ഥ കാണാറുള്ളത്. വളരെ അപൂര്‍വമായി ശ്വാസകോശങ്ങളിലും ഇത്തരം ജീവനുള്ള വിരകളെ കാണാറുണ്ട്.
ഡൈറോ ഫൈലേറിയാസിസ് പേടിക്കേണ്ടതില്ലെന്നും കൊതുകുകടി ഏല്‍ക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന നിര്‍ദ്ദേശം.
#perambra #Simons #Eye #Hospital removes 15cm #dirofilaria #worm from eye of #young man