വടകര: ചോറോട് സിപിഐഎം മുന്‍ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും ദീര്‍ഘകാലം ചോറോട് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായിരുന്ന ചോറോട് ഹൃദ്യയില്‍ ടി വി ബാലന്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌ക്കൂള്‍ അധ്യാപകനായിരുന്നു. വിമോചന സമരകാലത്ത് വള്ളിക്കാട് റൈവല്‍ സ്‌ക്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സിപിഐഎം ചോറോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1962 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ അദ്ദേഹം നിലവില്‍ ചോറോട് ബ്രാഞ്ച് അംഗമാണ്. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ്, കെഎസ്‌വൈഎഫിന്റെ താലൂക്ക് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മലയാളം ഭാഷാപണ്ഡിറ്റ് ആയ അദ്ദേഹം മികച്ച പ്രഭാഷകനും കവിയുമാണ്. നിരവധി നാടകങ്ങള്‍ക്ക് ഗാന രചന നിര്‍വഹിക്കുകയും അഭിനയിക്കുകയും ചെയ്തു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ താലൂക്ക് കമ്മറ്റി ഭാരവാഹിയായിരുന്നു. പുരോഗമന കലാസാഹിത്യ സംഘവുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 12 വര്‍ഷം ചോറോട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ചോറോട് ജനശക്തി തിയറ്റേഴ്‌സിന്റെ പ്രസിഡന്റാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു.
ഭാര്യ: രാധ (റിട്ട: അധ്യാപിക ചെട്ട്യാത്ത് യുപി സ്‌കൂള്‍ ). മക്കള്‍: ഹിരണ്‍ (നിലമ്പൂര്‍ ഐകെടിഎച്ച്എസ്സ്എസ്സ് മലപ്പുറം), ഹസിത (ക്ലാര്‍ക്ക് സബ് രജിട്രാര്‍ ഓഫീസ് കൊയിലാണ്ടി). മരുമക്കള്‍: മോണിഷ ( അധ്യാപിക നരേക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിലമ്പൂര്‍), സിനോജ് (എല്‍ & ടി ഇന്‍ഷൂറന്‍സ് തൃശ്ശൂര്‍).
സഹോദരങ്ങള്‍: കൗസു, പത്മാവതി, ഭാസ്‌കരന്‍ ( റിട്ട: സൂപ്രണ്ട് കെഎസ്ഇബി ), സദാനന്ദന്‍ ( റിട്ട: അഗ്രികള്‍ച്ചര്‍ ഓഫീസര്‍), അരവിന്ദന്‍ (റിട്ട: എഎസ്‌ഐ വടകര), രമണി.
TV Balan passed away in Chorod Hridiyayil