ചീഞ്ഞുനാറി മരക്കാടി തോട്; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

ചീഞ്ഞുനാറി മരക്കാടി തോട്; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു
Dec 5, 2021 01:24 PM | By Perambra Editor

 പേരാമ്പ്ര: മരക്കാടി തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വെള്ളത്തിന് രൂക്ഷഗന്ധവും നിറവ്യത്യാസവും. പരിസരവാസികള്‍ ആശങ്കയില്‍. പേരാമ്പ്രയുടെ ഹൃദയ ഭാഗത്ത് കൂടെ ഒഴുകുന്ന മരക്കാടി തോട് ദിനം പ്രതി മലിനമായികൊണ്ടിരിക്കുകയാണ്.

മത്സ്യങ്ങള്‍ക്ക് ആവാസയോഗ്യമല്ലെന്നതിന് തെളിവാകുകയാണ് മരക്കാടി തോട്ടില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത്. തോടിന്റെ വശം കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും മാലിന്യംതള്ളല്‍ തടയാനായിരുന്നില്ല. ഒഴുകിപ്പോകുന്ന മാലിന്യങ്ങളെല്ലാം തൊട്ടടുത്തുള്ള പാടങ്ങളിലേക്കാണ് വന്നെത്താറുള്ളത്.

ഇവിടേക്കെത്തുന്ന മലിനജലം കന്നുകാലികള്‍ കുടിക്കുകയും ഇവയ്‌ക്കെല്ലാം അസ്വസ്ഥതകള്‍ വരാനും സാധ്യതയേറെയാണ്. ഇത് കര്‍ഷകര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മാലിന്യം നിറഞ്ഞതുകാരണം പാടത്ത് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

മാലിന്യംതള്ളലും മലിനജലമൊഴുക്കിവിടുന്നതും അധികൃതര്‍ക്ക് തടയാനായിരുന്നില്ലന്നതാണ് യാതാര്‍ത്ഥ്യം. വര്‍ഷങ്ങള്‍ ആയി മരക്കാടി തോടിന്റെ ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മാലിന്യംനിറഞ്ഞ് മരക്കാടി തോട് ചീഞ്ഞുനാറുകയാണ്.

ഈ പരിസരത്ത് മൂക്കുപൊത്താതെ നില്‍ക്കാന്‍ കഴിയില്ല. ഹോട്ടലും കൂള്‍ബാറും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള മേഖലയാണിത്. തോട്ടിലെ ദുര്‍ഗന്ധം കാരണം കച്ചവടം ചെയ്യാന്‍പറ്റാത്ത സ്ഥിതിയാണെന്ന് വ്യപാരികള്‍ പറയുന്നു.

തോട് ശുചീകരിക്കാന്‍ അധികൃതര്‍ നടപടി  എടുക്കുണമെന്ന ആവശ്യമുയരുകയാണ്.

Rotten woody bark; The fish die en masse

Next TV

Related Stories
വിവാഹ വാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ത്ഥിനിക്ക് വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി ദമ്പതികള്‍

Jun 2, 2022 11:15 AM

വിവാഹ വാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ത്ഥിനിക്ക് വീട് വെക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി ദമ്പതികള്‍

കെ. ലോഹ്യയും ഭാര്യ ഷെറിനും ഇരുപത്തൊമ്പതാം വിവാഹ വാര്‍ഷിക ദിനത്തിലാണ് ഭൂമി...

Read More >>
കോഴിക്കോടിന്റെ അഭിമാനം പേരാമ്പ്രയുടെ സ്വന്തം സുജാത വാരിക്കൂട്ടിയത് അരഡസണ്‍ സ്വര്‍ണ്ണ മെഡലുകള്‍

May 18, 2022 02:04 PM

കോഴിക്കോടിന്റെ അഭിമാനം പേരാമ്പ്രയുടെ സ്വന്തം സുജാത വാരിക്കൂട്ടിയത് അരഡസണ്‍ സ്വര്‍ണ്ണ മെഡലുകള്‍

ബംഗലുരുവില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസില്‍ നാല് സ്വര്‍ണ്ണവും കോഴിക്കോട് നടന്ന അത്ലറ്റിക് അസോസിയേഷന്‍ സ്റ്റേറ്റ് മാസ്റ്റേഴ്സ്...

Read More >>
നടപടിയെടുക്കാന്‍ അപകടം ഉണ്ടാവണമോ ?

May 16, 2022 04:41 PM

നടപടിയെടുക്കാന്‍ അപകടം ഉണ്ടാവണമോ ?

ഇടിയുടെ ആഘാതത്തില്‍ വിശ്രമ മന്ദിരത്തിന്റെ ഫില്ലറുകളും മേല്‍ക്കൂരയും തകര്‍ന്ന നിലയിലാണ്...

Read More >>
കെ.വി കലയ്ക്ക് ജാസ് മീഡിയ അവാര്‍ഡ്

May 16, 2022 01:46 PM

കെ.വി കലയ്ക്ക് ജാസ് മീഡിയ അവാര്‍ഡ്

ബാലുശ്ശേരിയില്‍ പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന...

Read More >>
പേരാമ്പ്രയില്‍ കണിയൊരുക്കാന്‍ സംസ്ഥാന സീഡ് ഫാമിലെ കണിവെള്ളരികള്‍

Apr 12, 2022 11:36 AM

പേരാമ്പ്രയില്‍ കണിയൊരുക്കാന്‍ സംസ്ഥാന സീഡ് ഫാമിലെ കണിവെള്ളരികള്‍

വിഷുക്കാലമായതോടെ കണിവെള്ളരിക്ക് എല്ലായിടത്തും ആവശ്യക്കാരേറെയുണ്ട്. ഇത്തവണ പേരാമ്പ്രയിലുള്ള കൃഷിവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സീഡ് ഫാമിലും...

Read More >>
കാണികളില്‍ വിസ്മയമൊരുക്കി ഘണ്ടാകര്‍ണ്ണന്‍ തിറ

Mar 23, 2022 03:25 PM

കാണികളില്‍ വിസ്മയമൊരുക്കി ഘണ്ടാകര്‍ണ്ണന്‍ തിറ

മരുതേരി പാലാഴി മഠം ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് കെട്ടിയാടിയ ഖണ്ഡാകര്‍ണ്ണന്‍ തിറ കാണികള്‍ക്ക് വിസ്മയ...

Read More >>
Top Stories