പേരാമ്പ്ര : സിനിമ കാണാന്‍ ആളുകള്‍ തിയ്യറ്ററുകളിലേക്ക് പോവുകയാണ് പതിവ്്. എന്നാല്‍ ഇവിടെ ഇതാ ഒരു സിനിമ പ്രേക്ഷകരെ തേടി നാട്ടിന്‍ പുറങ്ങളിലെ കവലകളിലേക്ക് വരുന്നു. സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദാസന്‍.കെ.പെരുമണ്ണ കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും സംഗീതവും നിര്‍വഹിച്ച് സംവിധാനം ചെയ്ത 'ഇതെന്ത് ഡെങ്കിയാ' എന്ന ഹ്രസ്വചിത്രമാണ് കാണികളുടെ അടുത്തേക്ക് പോവുന്നത്.
ഡെങ്കിയെന്ന മഹാമാരിയെ തുരത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയിലാണ് ചിത്രം പിറവിയെടുത്തത്. പ്രതിഫലേച്ഛ കൂടാതെ സിനിമാ സീരിയല്‍ നാടക രംഗത്തുള്ളവരും ഒട്ടനവധി പുതുമുഖങ്ങളും ഈ സദുദ്ദേശത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. ഡങ്കിയെന്ന മാരക രോഗത്തെ പിടിച്ചുകെട്ടാന്‍ നാമോരോരുത്തരും മുന്നിട്ടിറങ്ങിയാല്‍ കഴിയുമെന്നും നാടൊന്നിച്ച് നിന്നാല്‍ ഏത് വിപത്തിനെയും പ്രതിരോധിക്കാന്‍ കഴിയുമെന്നും ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു ചായക്കടയുടെ പശ്ചാത്തലത്തില്‍ നര്‍മ്മവും ധര്‍മ്മവും ചാലിച്ച് കൊണ്ട് ദാസന്‍ പെരുമണ്ണ അണിയിച്ചൊരുക്കി മുഹമ്മദ് പേരാമ്പ്രയും നാരായണി കാരയാടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഇതെന്ത് ഡെങ്കിയാ' എന്ന ഹ്രസ്വചിത്രത്തില്‍ ഇരുപതോളം പേര്‍ വേഷമിടുന്നു. പരിസര ശുചീകരണം ഡെങ്കി പോലുള്ള കൊതുക് ജന്യ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും എന്ന സന്ദേശമാണ് ഈ കൊച്ചു സിനിമയില്‍ കൂടി ആവിഷ്‌കരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പേരാമ്പ്ര താലൂക്ക് ആശുപത്രി അങ്കണത്തില്‍ നാളെ നടക്കുമെന്നും തുടര്‍ന്ന് ഗ്രാമീണ മേഖലകളിലെ കവലകളില്‍ ഇത് പ്രദശിപ്പിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കച്ചവട താല്പര്യങ്ങളൊന്നും തന്നെയില്ലാതെ കലയെയും സമൂഹത്തെയും സ്‌നേഹിക്കുന്ന ഇവര്‍ ഈ സിനിമ പൊതുജനങ്ങളിലും വിദ്യാര്‍ത്ഥി സമൂഹത്തിലും നേരിട്ട് പ്രദര്‍ശിപ്പി ക്കാനാണ് ഉദ്ദേശിക്കുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് ബാദുഷ മുസ്തഫയാണ്. യു.കെ. ഷിജു പൈതോത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വ്വഹിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ദാസന്‍.കെ.പെരുമണ്ണ, സുരേഷ് അലീന, ടി.വി. ശശി, യു.കെ ഷിജു, ധനിഷ ബിജു, ഷൈനി വിശ്വന്‍, അഭിനേഷ് പേരാമ്പ്ര, സുനീഷ് യോഗിമഠം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
A movie ethanthu denkiya comes to watch the audience