പേരാമ്പ്ര : പേരാമ്പ്ര സ്വദേശിനിയായ രണ്ടര വയസുകാരി ഇലാരിയ ഫാത്തിമ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡില്‍. പ്രവാസിയായ കിഴക്കന്‍ പേരാമ്പ്ര താനിയോട് വളയം പറമ്പില്‍ റമിന്‍ജാസിന്റെയും എക്കൗണ്ടന്റായ സുമയ്യയുടെയും ഏകമകളാണ് ഇലാരിയ.
ചെറു പ്രായത്തില്‍ തന്നെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ നൈപുണ്യതയാണ് ഈ കൊച്ചു മിടുക്കിയെ ഈ നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചത്. സംസാരിച്ചു തുടങ്ങിയ കാലം മുതല്‍ ഇംഗ്ലീഷ് വാക്കുകളോട് അവള്‍ക്ക് ഏറെ താല്പര്യമായിരുന്നു.
കുട്ടിയുടെ ഇംഗ്ലീഷ് വാക്കുകളോടുള്ള താല്പര്യം മനസ്സിലാക്കിയ മാതാവ് സുമയ്യ അവളോട് കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കാന്‍ തുടങ്ങി. അത് അവളില്‍ കൂടുതല്‍ താലപര്യവും വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും സാധിച്ചു. ഇംഗ്ലീഷ് അക്ഷരങ്ങളും അതുപോലെ ഓരോ സാധനങ്ങളുടെയും ഫ്രൂട്ട്‌സ് വെജിറ്റബ്ള്‍സ് പക്ഷികളുടെയും മൃഗങ്ങളുടെയും പേരുകള്‍ എല്ലാം ഇംഗ്ലീഷില്‍ ഈ കൊച്ചു മിടുക്കി പറയും.
അംഗനവാടിയിലോ കെജി ക്ലാസുകളിലോ പോയി തുടങ്ങിയിട്ടില്ലാത്ത കുട്ടിയാണ് ഇങ്ങനെ അതിശയിപ്പിക്കുന്ന തരത്തില്‍ ഇംഗ്ലീഷ് ഭാഷയെ ഉപയോഗിക്കുന്നത്. ഇന്ന് അവള്‍ ഇംഗ്ലീഷില്‍ പറയുന്ന കാര്യങ്ങള്‍ മാതാവായ തനിക്ക് പോലും മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് സുമയ്യ പറഞ്ഞു.
മകളുടെ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കള്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 2024 ന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ 8 കളറുകളും, 11 പച്ചക്കറികളും 9 പഴങ്ങളും 12 പക്ഷിമൃഗാദികളെയും ഇംഗ്ലീഷില്‍ തിരിച്ചറിയാനും നാല് ഇംഗ്ലീഷ് നേഴ്‌സറി ഗാനങ്ങളും ഇംഗ്ലീഷ് പദങ്ങള്‍ ഓര്‍മ്മിക്കാനുമുള്ള ഇലാരിയയുടെ കഴിവുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡിനായി പരിഗണിക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അച്ചീവര്‍ ഫലകവും മെഡലും ഇലാരിയക്ക് അയച്ചു കൊടുക്കുയായിരുന്നു. ഇതോടെ നാട്ടുകാരുടെയും കുടുംബത്തിന്റെയും കണ്‍മണിയായിരുന്ന ഇലാരിയ ഇന്ന് ഇവരുടെ അഭിമാനവുമായി മാറിയിരിക്കുകയാണ്.
A two and a half year old girl ilaria fathima from Perambra is in the India Book of Records