---
title: "പേരാമ്പ്രയില്‍ കണിയൊരുക്കാന്‍ സംസ്ഥാന സീഡ് ഫാമിലെ കണിവെള്ളരികള്‍"
english_title: "Cucumbers from the State Seed Farm for trapping in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37200/cucumbers-from-the-state-seed-farm-for-trapping-in-perambra"
published_at: "2022-04-12T11:36:00+05:30"
category: "Perambra Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625519a7b2387_FAM1.jpg"
keywords: []
---

# പേരാമ്പ്രയില്‍ കണിയൊരുക്കാന്‍ സംസ്ഥാന സീഡ് ഫാമിലെ കണിവെള്ളരികള്‍

> **Lead Summary:** **പേരാമ്പ്ര** : വിഷുക്കാലമായതോടെ കണിവെള്ളരിക്ക് എല്ലായിടത്തും ആവശ്യക്കാരേറെയുണ്ട്. ഇത്തവണ പേരാമ്പ്രയിലുള്ള കൃഷിവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സീഡ് ഫാമിലും യഥേഷ്ടം വെള്ളരിയും കണിവെള്ളരിയും വിളയിച്ചിരിക്കുകയാണ് തൊഴിലാളികള്‍.

## Article Content

**പേരാമ്പ്ര** : വിഷുക്കാലമായതോടെ കണിവെള്ളരിക്ക് എല്ലായിടത്തും ആവശ്യക്കാരേറെയുണ്ട്. ഇത്തവണ പേരാമ്പ്രയിലുള്ള കൃഷിവകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സീഡ് ഫാമിലും യഥേഷ്ടം വെള്ളരിയും കണിവെള്ളരിയും വിളയിച്ചിരിക്കുകയാണ് തൊഴിലാളികള്‍.

രണ്ട് ടണ്ണോളം വെള്ളരി ഇത്തവണ വില്‍പ്പനക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമെ 300 കിലോയോളം കണിവെള്ളരിയുമുണ്ട്. ഇതില്‍ 200 കിലോയോളം വിറ്റുകഴിഞ്ഞു.

പേരാമ്പ്ര ചാനിയംകടവ് റോഡിന് സമീപമാണ് സംസ്ഥാന വിത്തുത്പാദക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രണ്ടര ഹെക്ടറിലാണ് ഇത്തവണ പച്ചക്കറി കൃഷിയിറക്കിയത്.

പയര്‍, തണ്ണിമത്തന്‍, വെണ്ട, ചീര, വഴുതിന, എളവന്‍ എന്നിവയെല്ലാമുണ്ട്. നേന്ത്രവാഴക്കൃഷിയും ഇതിനൊടൊപ്പം ചെയ്തിട്ടുണ്ട്. ഫാമിന്റെ പ്രവേശന ഭാഗത്തെ സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കാറുള്ളത്.

വിത്ത് ആവശ്യം കഴിഞ്ഞുള്ളവ പേരാമ്പ്രയില്‍ വില്‍പ്പനക്കായി നല്‍കുകയാണ് പതിവ്. നെല്‍വിത്തുത്പാദനത്തിലാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പത്ത് ഹെക്ടറോളം സ്ഥലത്ത് നെല്‍ക്കൃഷി ചെയ്യാറുമുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37200/cucumbers-from-the-state-seed-farm-for-trapping-in-perambra)